TopTop

ഇന്‍ഫ്ര എഫ്എം പുരസ്‌കാരം സ്മാര്‍ട്ട് സിറ്റി കൊച്ചിയ്ക്ക്

ഇന്‍ഫ്ര എഫ്എം പുരസ്‌കാരം സ്മാര്‍ട്ട് സിറ്റി കൊച്ചിയ്ക്ക്

പരിസ്ഥിതി സുസ്ഥിര പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന ഇന്‍ഫ്രാ എഫ്എം പുരസ്‌കാരം സ്മാര്‍ട്ട് സിറ്റി കൊച്ചിയ്ക്ക്. അടിസ്ഥാന സൗകര്യങ്ങള്‍, മനുഷ്യശേഷി തുടങ്ങി വ്യവസായ മേഖലയിലെ മാനദണ്ഡങ്ങള്‍ വിലയിരുത്തി നല്‍കുന്ന പുരസ്‌ക്കാരമാണ് ഇന്‍ഫ്ര എഫ്എം പുരസ്‌കാരം അറിയപ്പെടുന്നത്. ബോഷ്, രാമാനുജന്‍ ഐടി സിറ്റി(ടിആര്‍ഐഎല്‍), യമഹ മോട്ടോര്‍സ് എന്നിവയ്‌ക്കൊപ്പമായിരുന്നു അവസാന ഘട്ടത്തില്‍ സ്മാര്‍ട്ട് സിറ്റി കൊച്ചിയെ പരിഗണിച്ചത്. പ്രകൃതി സൗഹൃദ ഊര്‍ജം, ജലസംരക്ഷണം, പരിസ്ഥിതി, മാലിന്യ നിര്‍മ്മാര്‍ജനം എന്നീ മേഖലകളിലെ പ്രവര്‍ത്തനങ്ങളാണ് പുരസ്‌ക്കാരത്തിന് പരിഗണിക്കപ്പെട്ടത്.

കഴിഞ്ഞ നവംബറില്‍ പ്രധാന സമുച്ചയത്തില്‍ സ്ഥാപിച്ച 564 കിലോ വാട്ട് ശേഷിയുള്ള സൗരോര്‍ജ പ്ലാന്റ് ഈ പുരസ്‌കാരം നേടാന്‍ സ്മാര്‍ട്ട് സിറ്റി കൊച്ചിയെ സഹായിച്ച പ്രധാന ഘടകമായി സ്മാര്‍ട്ട് സിറ്റി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. എല്ലാ പദ്ധതിയിലും ഹരിത ചട്ടം പാലിക്കുകയും സുസ്ഥിര ഊര്‍ജ സ്രോതകള്‍സുകള്‍ക്ക് പ്രാമുഖ്യം കൊടുക്കുകയും ചെയ്യുന്നതിനു ലഭിച്ച അംഗീകാരമായി ഇതിനെ കാണുന്നുവെന്ന് സ്മാര്‍ട്ട് സിറ്റി കൊച്ചി സിഇഒ മനോജ് നായര്‍ പറഞ്ഞു. ഇന്‍ഫ്രാസ്ട്രക്ചര്‍, ഫെസിലിറ്റി, ഹ്യൂമന്‍ റിസോഴ്‌സ് ആന്‍ഡ് റിയാലിറ്റി അസോസിയേഷന്‍ എന്നീ വ്യാവസായിക മേഖലകള്‍ പരിശോധിക്കുന്നതും സര്‍ക്കാര്‍ നയങ്ങളിലടക്കം സ്വാധീനം ചെലുത്തുന്നതുമായ സംഘടനയാണ് ഇന്‍ഫ്ര (ഐഎന്‍എഫ്എച്ച്ആര്‍എ) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സംഘടന.


Next Story

Related Stories