ഇക്വാറിസ് വെല്‍ത്ത് മികച്ച സാങ്കേതികവിദ്യാ പിന്‍ബലവുമുള്ള ഇക്വാറീസ് വെല്‍ത്ത് ആപ് പുറത്തിറക്കി. നിക്ഷേപാസൂത്രണം വിരല്‍ത്തുമ്പിലെത്തിക്കുന്ന സമഗ്രമായ ആപ്പാണിതെന്ന് ഇക്വാറിസ് അധികൃതര്‍ പത്രക്കുറിപ്പില്‍ അവകാശപ്പെട്ടു. തുടക്കക്കാര്‍ മുതല്‍ ചിരപരിചിതരായ നിക്ഷേപകര്‍ വരെയുള്ളവര്‍ക്ക് രണ്ടു മിനിറ്റില്‍ താഴെ സമയത്തില്‍ നിക്ഷേപ അക്കൗണ്ട് ആരംഭിക്കാനും ഇടപാടുകള്‍ക്കു തുടക്കം കുറിക്കാനും ഇതു സഹായകമാകും. വിവിധ അഡൈ്വസര്‍മാരുടെ കീഴിലുള്ള നിക്ഷേപങ്ങളെല്ലാം ഒരിടത്തു കൊണ്ടു വന്ന് നിരീക്ഷിക്കാനും കുടുംബത്തിലെ എല്ലാ അക്കൗണ്ടുകളും ആപിലൂടെ വിശദമായി വിശകലനം ചെയ്യാനും വിപണിയുമായി ബന്ധപ്പെട്ട വിപുലമായ ഗവേഷണങ്ങള്‍ പ്രയോജനപ്പെടുത്താനും ഇതു സഹായിക്കും.ഇക്വാറിസ് വെല്‍ത്ത് ആപ് ആന്‍ഡ്രോയിഡ്, ആപ്പിള്‍ ആപ് സ്റ്റോറുകളില്‍ നിന്നു സൗജന്യമായി ഡൗണ്‍ലോഡു ചെയ്യാം.
ഇക്വാറിസ് വെല്‍ത്ത് ഇന്‍വെസ്റ്റ് ഓണ്‍ ദി ഗോ അവതരിപ്പിച്ചു

Next Story