TopTop
Begin typing your search above and press return to search.

ഐആര്‍സിടിസി യുമായി സഹകരിച്ച് അഭി ബസ് .കോം

ഐആര്‍സിടിസി യുമായി സഹകരിച്ച്  അഭി ബസ് .കോം

പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടുറിസം കോര്‍പറേഷനു(ഐആര്‍സിടിസി)മായി സഹകരിച്ചുകൊണ്ട് ബസ്ടിക്കറ്റിങ് മേഖലയില്‍ പുത്തന്‍ കാല്‍വെപ്പിന് ഒരുങ്ങുകയാണ് അഭിബസ് .കോം. ദിനംപ്രതി ഒന്‍പത് ലക്ഷം ട്രെയിന്‍ ടിക്കറ്റുകള്‍ ലഭ്യമാക്കുന്ന ഇന്ത്യന്‍ റെയില്‍വേയുമായി സഹകരിക്കുക കൂടുതല്‍ നേട്ടം ഉണ്ടാക്കാന്‍ തങ്ങളെ സഹായിക്കുമെന്ന് അഭിബസ് .കോം അധികൃതര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

ഈ പങ്കാളിത്തം വഴി ഐആര്‍സിടിസി ക്ക് ഒരുലക്ഷം പുതിയ ബസ് റൂട്ടുകളുടെ വിവരങ്ങള്‍ ലഭിക്കും ,കൂടാതെ ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യാനുസരണം സ്ലീപ്പര്‍ /നോണ്‍ സ്ലീപ്പര്‍ ,എ സി /നോണ്‍ എ സി ബസുകള്‍ക്കായി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ഓപ്ഷനുകളും ലഭിക്കും.ട്രെയിന്‍ ടിക്കറ്റ് വെയ്റ്റിംഗ് ലിസ്റ്റില്‍ ആണെങ്കില്‍ അതേ സൈറ്റ് ല്‍ നിന്നുതന്നെ ബസ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നതുവഴി ഉപഭോക്താക്കള്‍ക്ക് അനായാസമായി മറ്റു യാത്രാ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ സാധിക്കുകയും ചെയ്യും.


Next Story

Related Stories