സ്വര്‍ണ്ണ വായ്പാ മേഖലയിലെ പ്രമുഖ നോണ്‍-ഡെപ്പോസിറ്റ് ടേക്കിംഗ് എന്‍ബിഎഫ്സിയായ മുത്തൂറ്റ് മിനി ഫിനാന്‍സേഴ്സ് ലിമിറ്റഡ് (എംഎംഎഫ്എല്‍) അതിന്റെ 1000 രൂപ മുഖവിലയുള്ള സെക്യൂര്‍ഡ്, നോണ്‍ സെക്യൂര്‍ഡ് ഡിബഞ്ചറുകളുടെ ('എന്‍സിഡി') പബ്ലിക് ഇഷ്യൂവിന് തുടക്കം കുറിച്ചു.14-മത് എന്‍സിഡി ഇഷ്യുവിലൂടെ ആകെ 125 കോടി രൂപയാണ് സമാഹരിക്കുന്നത്. 125 കോടി രൂപയുടെ അധിക സമാഹരണ ഓപ്ഷന് ഉള്‍പ്പെടെ മൊത്തം 250 കോടി രൂപ വരെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നുതായും കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.
14-മത് എന്‍സിഡി ഇഷ്യൂവില്‍ എന്‍സിഡികളുടെ സബ്സ്ക്രിപ്ഷനായി വിവിധ ഓപ്ഷനുകളിലായി പ്രതിവര്‍ഷം 9.00% മുതല്‍ 10.25% വരെയുള്ള കൂപ്പണ്‍ നിരക്കുകളില്‍ വരുമാനം വാഗ്ദാനം ചെയ്യുന്നു, 14-മത് ഇഷ്യൂ മാര്‍ച്ച് 30-ന് ആരംഭിച്ച് ഏപ്രില്‍ 23-ന് അവസാനിക്കും. നേരത്തേ അവസാനിപ്പിക്കാനുള്ള ഓപ്ഷനുമുണ്ട്.
2020 സെപ്റ്റംബര്‍ 30ലെ കണക്കു പ്രകാരം എംഎംഎഫ്എല്ലിന് 3,69,019 സ്വര്‍ണ്ണ വായ്പ അക്കൗണ്ടുകളുണ്ടായിരുന്നു, പ്രധാനമായും ഗ്രാമീണ, അര്‍ദ്ധ നഗര പ്രദേശങ്ങളില്‍ നിന്നുള്ളവയാണ് ഇത്. മൊത്തം വായ്പകളുടെയും അഡ്വാന്‍സിന്റെയും 97.27% വരുന്ന 1825.55 കോടി രൂപയുടെ ബിസിനസ്സ് ഇതിലൂടെയാണ് നടന്നത്.ഇഷ്യൂവിന്റെ ലീഡ് മാനേജര്‍ വിവ്രോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡാണ്.വിസ്ട്ര ഐടിസിഎല്‍ (ഇന്ത്യ) ലിമിറ്റഡ് ഡിബഞ്ചര്‍ ട്രസ്റ്റിയും ലിങ്ക് ഇന്‍ടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ഇഷ്യുവിന്റെ രജിസ്ട്രാറുമാണ്.