TopTop

മര്‍ഡോക്കിന്റെ മകനെ തറപറ്റിച്ച് ആമസോൺ സ്ഥാപകന്‍, പുതിയ വീട് സ്വന്തമാക്കിയത് 1180 കോടി രുപയ്ക്ക്

മര്‍ഡോക്കിന്റെ മകനെ തറപറ്റിച്ച് ആമസോൺ സ്ഥാപകന്‍, പുതിയ വീട് സ്വന്തമാക്കിയത് 1180 കോടി രുപയ്ക്ക്

ആമസോണ്‍ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ് ലോസ് ഏഞ്ചല്‍സിലെ ബെവര്‍ലി ഹില്‍സ് എസ്റ്റേറ്റ് സ്വന്തമാക്കിയത് റെക്കോര്‍ഡ് വിലയ്ക്ക്. 1180 കോടി രൂപയ്ക്ക് ജെഫ് ബെസോസ് ബെവര്‍ലി ഹില്‍സ് വാങ്ങിയതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ലോസ് ഏഞ്ചല്‍സിലെ ഏറ്റവും വിലയേറിയ റിയല്‍ എസ്റ്റേറ്റ് ഇടപാടാണിത്. ഈ ഒന്‍പത് ഏക്കര്‍ എസ്റ്റേറ്റ് യഥാര്‍ത്ഥത്തില്‍ വാര്‍ണര്‍ ബ്രോസ് സ്റ്റുഡിയോയുടെ മുന്‍ പ്രസിഡന്റ് ജാക്ക് വാര്‍ണറിന്റേതാണ്. 1930 കളിലാണ് വാര്‍ണര്‍ എസ്റ്റേറ്റിനകത്ത് 13,600 ചതുരശ്രയടി വിസ്തൃതിയില്‍ ജോര്‍ജിയന്‍ ശൈലിയിലുള്ള ഒരു ആഡംബര മാളിക നിര്‍മ്മിക്കുന്നത്. ആര്‍ക്കിടെക്ച്ചറല്‍ ഡൈജസ്റ്റ് എസ്റ്റേറ്റിനെ 'മാതൃകാ അത്യാഡംബര നിര്‍മ്മിതി' എന്നാണ് വിശേഷിപ്പിക്കുന്നത്. വിശാലമായ ടെറസുകള്‍, പൂന്തോട്ടങ്ങള്‍,രണ്ട് ഗസ്റ്റ് ഹൌസുകള്‍, ടെന്നീസ് കോര്‍ട്ട്, നീന്തല്‍ക്കുളം,ഒമ്പത് ദ്വാരങ്ങളുള്ള ഗോള്‍ഫ് കോഴ്‌സ് തുടങ്ങി വിനോദത്തിനു മാറ്റ് കൂട്ടുന്ന ഒരുപാട് ഘടകങ്ങള്‍ ബെവര്‍ലി ഹില്‍സിലുണ്ട്.

ജാക്ക് വാര്‍ണറുടെ ഭാര്യ ആന്‍ വാര്‍ണര്‍ 1978-ല്‍ അദ്ദേഹത്തിന്റെ. മരണത്തെ തുടര്‍ന്ന്‌ എസ്റ്റേറ്റിനു ലഭിച്ച 25 മില്യണ്‍ ഡോളര്‍ ഓഫര്‍ നിരസിച്ചിരുന്നു. 131 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ബെസോസ് കാമുകി ലോറന്‍ സാഞ്ചസിനൊപ്പം ബെവര്‍ലി ഹില്‍സിലും, ബെല്‍ എയര്‍ പ്രദേശങ്ങളിലുമായി ഒരു വീടു വാങ്ങാന്‍ ഒരുപാട് നാളായി ശ്രമിച്ചിരുന്നുവെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.ടെലിവിഷന്‍ ഷോയായ ബെവര്‍ലി ഹില്‍ബില്ലീസിലെ ക്ലാംപെറ്റ് വസതിയായി ഉപയോഗിക്കുന്ന ബെല്‍എയര്‍ എസ്റ്റേറ്റും അവര്‍ പോയി നോക്കിയിരുന്നു. മാധ്യമ ഭീമന്‍ റൂപര്‍ട്ട് മര്‍ഡോക്കിന്റെ മകന്‍ ലാച്‌ലാന്‍ മര്‍ഡോക്ക് കഴിഞ്ഞ വര്‍ഷം 150 മില്യണ്‍ ഡോളറിന് വാങ്ങിയ വീടാണ് ഇതിനു മുന്‍പത്തെ റെക്കോര്‍ഡ് റിയല്‍ എസ്റ്റേറ്റ് ഇടപാട്.


Next Story

Related Stories