TopTop
Begin typing your search above and press return to search.

ഹാന്‍ഡ് സാനിറ്റൈസര്‍ പുറത്തിറക്കാനൊരുങ്ങി ജെ എസ് ഡബ്ലിയു പെയിന്റ്‌സ്

ഹാന്‍ഡ് സാനിറ്റൈസര്‍ പുറത്തിറക്കാനൊരുങ്ങി ജെ എസ് ഡബ്ലിയു പെയിന്റ്‌സ്

പ്രമുഖ പെയിന്റ് കമ്പനിയായ ജെ എസ് ഡബ്ലിയു പെയിന്റ്‌സ് ഹാന്‍ഡ് സാനിറ്റൈസര്‍ പുറത്തിറക്കുന്നു. ഉപഭോക്താക്കളുടെ സുരക്ഷയും ശുചിത്വവും ഉറപ്പുവരുത്തുന്നതിനുള്ള കമ്പനിയുടെ ഇടപെടലിന്റെ ഭാഗമായാണ് സാനിറ്റൈസര്‍ പുറത്തിറക്കുന്നത്. ഈ മാസം തന്നെ സെക്യൂറല്‍ എന്ന പേരില്‍ ഉല്‍പ്പന്നം പുറത്തിറക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ഹാന്‍ഡ് സാനിറ്റൈസര്‍ പുറത്തിറക്കുന്നതിലേറെ അഭിമാനമുണ്ടെന്ന് ജെ എസ് ഡബ്ലിയു പെയിന്റ്‌സ് മാനേജിങ് ഡയറക്ടര്‍ പാര്‍ഥ് ജിന്‍ഡാല്‍ പറഞ്ഞു. ജെ എസ് ഡബ്ലിയു ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പെയിന്റ്, സ്റ്റീല്‍, സിമന്റ് വിപണന ശൃംഖല വഴി ഹാന്‍ഡ് സാനിറ്റൈസര്‍ വിപണനം ചെയ്യും. ഗ്രൂപ്പിന്റെ സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായി ജെ എസ് ഡബ്ലിയു ഫൗണ്ടേഷന്‍ സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന ആളുകള്‍ക്ക് സാനിറ്റൈസര്‍ സൗജന്യമായി നല്‍കുമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.


Next Story

Related Stories