Top

വന്ധ്യത ചികിത്സ സ്ഥാപനമായ കെയര്‍ സെന്ററിന്റെ കൊച്ചി കേന്ദ്രം തുറന്നു

വന്ധ്യത ചികിത്സ സ്ഥാപനമായ കെയര്‍ സെന്ററിന്റെ കൊച്ചി കേന്ദ്രം തുറന്നു

തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വന്ധ്യത ചികിത്സ രംഗത്തെ പ്രമുഖ സ്ഥപനമായ കെയര്‍ സെന്ററിന്റെ കൊച്ചി കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. മാമംഗംലം മാത്യുസണ്‍സ് സെന്റര്‍ പോയിന്റിലെ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കെയര്‍ സെന്റര്‍ പ്രമുഖ വന്ധ്യതാ ചികിത്സകനും കെയര്‍ സെന്റര്‍ ചെയര്‍മാനും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. കെ. കൃഷ്ണന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. വന്ധ്യത ഇക്കാലത്തെ വലിയ പ്രശ്നമാണ്. അത് പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ദൈവികനിയോഗമായി കരുതുന്നതായും രോഗികള്‍ക്ക് മാനുഷിക മുഖമുള്ള സേവനവും കരുതലും എല്ലാ ഘട്ടങ്ങളിലും ഉറപ്പാക്കുന്നതിനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അരനൂറ്റാണ്ടോളമായി വന്ധ്യത ചികിത്സ രംഗത്ത് പ്രവര്‍ത്തിച്ച് വരുന്ന ഡോ. കെ. കൃഷ്ണന്‍ കുട്ടി പറഞ്ഞു. സര്‍ക്കാര്‍ സര്‍വീസിലും വിവിധ ആശുപത്രികളിലും സേവനം നടത്തിയതിനുശേഷം 2004ലാണ് ഡോ.കെ. കൃഷ്ണന്‍ കുട്ടിയുടെ നേതൃത്വത്തില്‍ തൃശൂരില്‍ പൂങ്കുന്നത്ത് കെയര്‍ സെന്റര്‍ ആരംഭിച്ചത്. ഐവിഎഫ്- ഇക്സി അടക്കമുള്ള ആധുനിക വന്ധ്യത ചികിത്സകള്‍ കഴിഞ്ഞ 12 വര്‍ഷങ്ങളായി ഇവിടെ നടത്തിവരുന്നുണ്ട്. ഫെര്‍ട്ടിലിറ്റി, ഗൈനക്കോളജി, ആന്‍ഡ്രോളജി ചികിത്സകള്‍ സമന്വയിക്കുന്ന കേന്ദ്രമാണ് കെയര്‍ സെന്റര്‍. 2000ത്തിലേറെ ഐവിഎഫ്- ഇക്സി ചികിത്സകള്‍ നടത്തിയിട്ടുണ്ട്.

സേവന വിപുലീകരണത്തിന്റെ ഭാഗമായിട്ടാണ് കൊച്ചിയില്‍ പുതിയ കേന്ദ്രം ആരംഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐയുഐ അടക്കമുള്ള ചികിത്സകള്‍ക്കുള്ള സംവിധാനങ്ങളാണ് തുടക്കത്തില്‍ കൊച്ചി കേന്ദ്രത്തിലുണ്ടാകുക. ഐവിഎഫിനും കൂടുതല്‍ വിദഗ്ദ്ധ പരിശോധനകള്‍ക്കും മറ്റും തൃശൂര്‍ സെന്ററിലെ മുന്തിയ നിലവാരമുള്ള സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതാനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. തൃശൂര്‍ കേന്ദ്രത്തിലെ വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെ സേവനം കൊച്ചിയിലും ലഭ്യമാക്കും. സങ്കീര്‍ണതകള്‍ കുറഞ്ഞ ചികിത്സയാണ് ആദ്യം നല്‍കുക. ഒഴിവാക്കാനാവാത്ത ഘട്ടങ്ങളിലേ സങ്കീര്‍ണ ചികിത്സകളിലേക്ക് കടക്കുകയുള്ളു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഇളവുകളും നല്‍കുന്നുണ്ടെന്നും ഡോ. കൃഷ്ണന്‍ കുട്ടി പറഞ്ഞു.

ഉദ്ഘാടന ചടങ്ങില്‍ ഡോ. കൃഷ്ണന്‍ കുട്ടിയുടെ മകനും കണ്‍സള്‍ട്ടന്റ് ഇന്‍ഫേര്‍ട്ടിലിറ്റി സ്പെഷിലിസ്റ്റും ലാപ്രോസ്‌കോപ്പിക് സര്‍ജനുമായ ഡോ. നിര്‍മല്‍ കൃഷ്ണന്‍, എംബ്രിയോളജിസ്റ്റ് ഡോ. നിമ്മി നിര്‍മ്മല്‍, ഡോ. ദീപ, ഡോ. ബിബു പൊന്നൂരാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് സൗജന്യ വന്ധ്യത നിവാരണ ക്യാമ്പും സംഘടിപ്പിച്ചു.


Next Story

Related Stories