TopTop
Begin typing your search above and press return to search.

കേരള വികസനത്തിനായി പ്രവാസികളെ ലക്ഷ്യമിട്ടുള്ള നിക്ഷേപ സംഗമത്തിന് നാളെ തുടക്കം; മുഖ്യമന്ത്രി ഇന്ന് വൈകിട്ട് ദുബായിലെത്തും

കേരള വികസനത്തിനായി പ്രവാസികളെ ലക്ഷ്യമിട്ടുള്ള നിക്ഷേപ സംഗമത്തിന് നാളെ തുടക്കം; മുഖ്യമന്ത്രി ഇന്ന് വൈകിട്ട് ദുബായിലെത്തും

കേരളത്തിലേക്ക് പ്രവാസികളുടെ നിക്ഷേപം ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള നോൺ റെസിഡന്‍റ് കേരളൈറ്റ്സ് എമര്‍ജിംഗ് എന്റര്‍പ്രണേഴ്സ് മീറ്റ് (NEEM) നാളെ ദുബായില്‍ തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

വിനോദസഞ്ചാരം, തുറമുഖം, എയര്‍പോര്‍ട്ട്, എന്‍ആര്‍ഐ ടൗണ്‍ഷിപ്പ്, പൊതുമേഖലാ സ്ഥാപനങ്ങള്‍, നിര്‍മ്മാണം, ഇന്‍ഫ്രാസ്ട്രെക്ചര്‍ ഡെവലപ്മെന്റ്, മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും നിര്‍മ്മാണം തുടങ്ങി വളര്‍ച്ച ഉറപ്പാക്കുന്ന മേഖലകളിലേക്കുള്ള പ്രവാസി നിക്ഷേപം ആകര്‍ഷിക്കാനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. മീറ്റിലൂടെ പ്രവാസികള്‍ക്ക് ഗുണകരമാകുന്ന നിക്ഷേപ പദ്ധതികള്‍ അവതരിപ്പിക്കുക എന്നൊരു ലക്ഷ്യവും സര്‍ക്കാരിനുണ്ട്.

പ്രായോഗിക തലത്തില്‍ സംസ്ഥാനത്ത് എളുപ്പം നടപ്പിലാക്കാന്‍ കഴിയുന്ന പദ്ധതികള്‍ മുഖ്യമന്ത്രി നിക്ഷേപകര്‍ക്ക് മുമ്പാകെ അവതരിപ്പിക്കും. സംസ്ഥാനത്തെ പുതിയ നിക്ഷേപ സാധ്യതകള്‍ അവലോകനം ചെയ്ത് നടത്തിയ മീറ്റില്‍ പ്രൊജക്ടുകള്‍ കണ്ടെത്തിയിരുന്നു. ഈ പദ്ധതികളാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന മീറ്റില്‍ നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക.

2018 ജനുവരില്‍ നടന്ന ആദ്യ ലോക കേരള സഭാ സമ്മേളനത്തില്‍ സ്റ്റാന്റിംഗ് കമ്മിറ്റി നിര്‍ദ്ദേശിച്ചപ്രകാരം എന്‍ആര്‍ഐ ഇന്‍വെസ്റ്റ്മെന്റ് കമ്പനി നിലവില്‍ വന്നിട്ടുണ്ട്. കേരളത്തിലെ വിവിധ മേഖലകളില്‍ നിക്ഷേപം ആകര്‍ഷിക്കാനുള്ള എന്‍ആര്‍ഐ ഇന്‍വെസ്റ്റ്മെന്റ് കമ്പനിയുടെ നീക്കം ദുബായ് മീറ്റോടെ ലക്ഷ്യം കാണുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്റ് ആന്റ് ഹോള്‍ഡിംഗ് ലിമിറ്റഡ് എന്ന ഈ കമ്പനിയിലേക്കാണ് സര്‍ക്കാര്‍ നിക്ഷേപം കൊണ്ടുവരിക. ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്റ് കമ്പനിയുടെ നേതൃത്വത്തിലാണ് മീറ്റ് സംഘടിപ്പിച്ചിരിക്കുന്നത്. കമ്പനിയിലേക്ക് പ്രവാസികളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് പ്രായോഗികവും സുസ്ഥിരവുമായ പദ്ധതികളില്‍ ഉപയോഗപ്പെടുത്തും.

നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ എന്നിവര്‍ നേരത്തെ യുഎഇ-ല്‍ എത്തിയിരുന്നു. മലയാളി നിക്ഷേപക സംഗമത്തിലേക്ക് വിവിധ പ്രവാസി കൂട്ടായ്മകളുടെ പിന്തുണ തേടിയായിരുന്നു ശ്രീരാമകൃഷ്ണനും ജയരാജനും യുഎഇ-യില്‍ എത്തിയത്.


Next Story

Related Stories