Top

കിറ്റ്കോയുടെ സൗജന്യ വ്യവസായ സംരംഭകത്വ പരിശീലനം

കിറ്റ്കോയുടെ സൗജന്യ വ്യവസായ സംരംഭകത്വ പരിശീലനം

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും പൊതു മേഖലാ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്കോയും ചേര്‍ന്ന് എന്റര്‍പ്രണര്‍ഷിപ് ഡവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (EDII) യുടെ സഹകരണത്തോടെ നാല് ആഴ്ചത്തെ സൗജന്യ വ്യവസായ സംരംഭകത്വ വികസന പരിശീലന പരിപാടി ഡിസംബര്‍, ജനുവരി മാസങ്ങളിലായി തൊടുപുഴയില്‍ സംഘടിപ്പിക്കുന്നു. സ്വന്തമായി സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന സയന്‍സിലോ, എന്‍ജിനീയറിംഗിലോ ബിരുദമോ ഡിപ്ലോമയോ ഉള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായ പരിധി 21 നും 45 വയസിനും ഇടയില്‍.

ബിസിനസ്സ് മേഖലയില്‍ ലാഭകരമായ സംരംഭങ്ങള്‍ തെരഞ്ഞെടുക്കേണ്ട വിധം, വ്യവസായ മാനദണ്ഡങ്ങള്‍, വിവിധ ലൈസന്‍സുകള്‍, ഗുഡ് മാനുഫാക്ച്ചറിങ് പ്രാക്റ്റിസ്സ്, സാമ്പത്തിക വായ്പാ മാര്‍ഗങ്ങള്‍, മാര്‍ക്കറ്റ് സര്‍വ്വേ, ബിസിനസ് പ്ലാനിങ് , മാനേജ് മെന്റ് വിജയം വരിച്ച വ്യവസായികളുടെ അനുഭവങ്ങള്‍, വ്യക്തിത്വ വികസനം, ആശയവിനിമയ പാടവം, മോട്ടിവേഷന്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ക്ക് പുറമെ വ്യവസായ സന്ദര്‍ശനവും ഈ പരിശീലന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പങ്കെടുക്കാന്‍ താല്പര്യ മുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍, ആധാര്‍ കോപ്പി എന്നിവ സഹിതം ഡിസംബര്‍ 4 രാവിലെ 10.30 ന് മൗണ്ട് സീനായ് ആശുപത്രിക്ക് എതിര്‍വശം ഉള്ള (കല്യാണ്‍ ജ്യുവലറിക്ക് സമീപം ) ്രൈബറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹാജരാകണമെന്ന് അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക - 9847463688, 0484412900.


Next Story

Related Stories