TopTop

ചെറുകിട സംരംഭങ്ങള്‍ : നയ വ്യതിയാനത്തിലൂടെ മാത്രമേ പ്രതിസന്ധി മറികടക്കാന്‍ കഴിയൂവെന്ന് ഐഎസ്ഇഡി

ചെറുകിട സംരംഭങ്ങള്‍ : നയ വ്യതിയാനത്തിലൂടെ മാത്രമേ പ്രതിസന്ധി മറികടക്കാന്‍ കഴിയൂവെന്ന് ഐഎസ്ഇഡി

ചെറുകിട സംരംഭ മേഖലയുടെ ഘടനാപരമായ വ്യത്യസ്തതകള്‍ കണക്കിലെടുത്തു നയ വ്യതിയാനത്തിലൂടെ മാത്രമേ ഇന്നത്തെ പ്രതിസന്ധി മറികടക്കാന്‍ കഴിയൂവെന്ന് കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്മാള്‍ എന്റര്‍പ്രൈസസ് ആന്‍ഡ് ഡെവലൊപ്‌മെന്റ്(ഐഎസ്ഇഡി). കേന്ദ്ര ബജറ്റിന് മുന്നോടിയായി, ഇന്‍സ്റ്റിറ്റ്യൂട്ട് വര്‍ഷംതോറും സര്‍ക്കാരിന് സമര്‍പ്പിക്കാറുള്ള മെമ്മോറാണ്ടത്തിലാണ് ഈ ആവശ്യം മുന്നോട്ടു വെച്ചിരിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, ഡോ. പി .ഏം .മാത്യൂ, ഇരുപത്തിരണ്ട് പേജിലേറെ വരുന്ന, വിശകലനാത്മകമായ മെമ്മോറാണ്ടം, ധന മന്ത്രി, നിര്‍മല സീതാരാമന് സമര്‍പ്പിച്ചു. മെമ്മോറാണ്ടത്തെ സംബന്ധിച്ച വിശദശാംശങ്ങള്‍ ധനമന്ത്രാലയം ആവശ്യപെട്ടിട്ടുണ്ടെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്മാള്‍ എന്റര്‍പ്രൈസസ് ആന്‍ഡ് ഡെവലൊപ്‌മെന്റ് അധികൃതര്‍ അറിയിച്ചു.

സാമ്പത്തിക മാന്ദ്യത്തെ സംബന്ധിച്ച വിശകലനങ്ങളില്‍, ചെറുകിട-വന്‍കിട സംരംഭങ്ങള്‍ തമ്മിലുള്ള അന്യോന്യ ബന്ധം, ഗൗരവമായ പഠനങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടിട്ടില്ലെന്ന് മെമ്മോറാണ്ടത്തില്‍ ചൂണ്ടിക്കാണിക്കുന്നു. പൊതുവെയുള്ള ധാരണ അനുസരിച്ചു, ചെറുകിട സംരംഭങ്ങള്‍ക്ക് താത്കാലികമായ ഒരു വിപണി മാന്ദ്യ നേരിടേണ്ടി വരുമെങ്കിലും, വ്യാപാര ചക്രത്തിന്റെ മാറ്റത്തിനനുസരിച്ചു ഈ പ്രതിസന്ധി,ക്രമേണ സ്വയം പരിഹരിക്കപ്പെടുമെന്നാണ് നിലവിലുള്ള സാമ്പത്തിക ശാസ്ത്രജ്ഞരുടെ അഭിപ്രായം.ഒരു പൊതുവായ സാമ്പത്തിക പാക്കേജിലൂടെ കമ്പോളത്തെ ചലിപ്പിക്കുക എന്ന തന്ത്രമാണ് സമീപ കാലത്തു പലരും ആവാശയപ്പെട്ടിട്ടുള്ളത്.

ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ സമീപകാല പഠനങ്ങള്‍ അനുസരിച്ചു, മേല്പറഞ്ഞ ക്രമവത്കരണ പ്രക്രിയ(adjustment process)യില്‍ ഗൗരവമായ ഒരു വിടവ് നിലനില്‍ക്കുന്നു എന്നതാണ് ഇന്ത്യയിലെ ഇന്നത്തെ അവസ്ഥ.അതുകൊണ്ടുതന്നെ, മുതല്‍ മുടക്കിന്റെയും,ഉത്പ്പാദന വര്ധനവിന്റെയും,തൊഴില്‍ അവസരങ്ങളുടെയും ഗതിവേഗം, പൊതു നിക്ഷേപ രംഗത്തെ സാമ്പ്രദായിക രീതിയിലുള്ള ശൈലി കൊണ്ട് പരിഹരിക്കാന്‍ കഴിയില്ല.ചെറുകിട സംരംഭ മേഖലയിലെ ആത്മവിശ്വാസതകര്‍ച്ചയാണ്(crisis of confidence) ഇന്നത്തെ പ്രതിസന്ധിയുടെ കേന്ദ്ര ബിന്ദു. പഴയ കെയ്‌നീഷ്യന്‍(Keynesian) രീതിയിലുള്ള മുതല്‍മുടക്ക് കൊണ്ട് മാത്രം പ്രശ്‌നപരിഹായരമാകില്ല. അതിനു വേണ്ടത്,ദീര്‍ഘകാല ലക്ഷ്യം വെച്ചുകൊണ്ടുള്ള ഘടനാപരമായ ഇടപെടലുകളാണെന്നു മെമ്മോറന്റും ചൂണ്ടിക്കാട്ടുന്നു.

ഒരു പഞ്ചഭുജ പദ്ധതി(Pentagon Initiative) മുന്നില്‍ കണ്ട് വേണം ബജറ്റ് വ്യവസായ മേഖലയെ സമീപിക്കാന്‍ എന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അഭിപ്രായം.ഇതനുസരിച്ചു, അഞ്ചിനം വ്യവസായ ഉപമേഖലകള്‍ക്കു (subsectors) വ്യത്യസ്തമായ പാക്കേജ് ഇന്‍സ്റ്റിറ്റ്യൂട്ട് രൂപപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.


Next Story

Related Stories