TopTop
Begin typing your search above and press return to search.

സ്റ്റാര്‍ട്ടപ്പ് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ സഹായിക്കുന്ന ഇന്‍വസ്റ്റര്‍ കഫെ വെര്‍ച്വലാക്കി

സ്റ്റാര്‍ട്ടപ്പ് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ സഹായിക്കുന്ന  ഇന്‍വസ്റ്റര്‍ കഫെ വെര്‍ച്വലാക്കി

സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ സഹായിക്കുന്നതിന്റെ ഭാഗമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ മാസം തോറും നടത്തുന്ന ഇന്‍വസ്റ്റര്‍ കഫെ കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വെര്‍ച്വലാക്കി. സെപ്റ്റംബര്‍ 30 ന് രാവിലെ 10 മുതല്‍ 4 വരെയാണ് ഇന്‍വസ്റ്റര്‍ കഫെയുടെ വെര്‍ച്വല്‍ ലക്കം നടക്കുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും അതു വഴി ഉത്പന്നങ്ങളുടെ ഗുണമേന്മയും വിപണി സാന്നിദ്ധ്യവും വര്‍ധിപ്പിക്കാനുമുള്ള സഹായമാണ് ഇന്‍വസ്റ്റര്‍ കഫെയിലൂടെ നല്‍കുന്നതെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ഇന്‍വസ്റ്റര്‍ കഫെയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് http://bit.ly/ksuminvestorcafe എന്ന വെബ്‌സൈറ്റ് മുഖാന്തിരം അപേക്ഷിക്കാവുന്നതാണ്. എയ്ഞ്ജല്‍ നിക്ഷേപകര്‍, വെഞ്ച്വര്‍ ക്യാപിറ്റലുകള്‍ തുടങ്ങിയവര്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഫിന്‍ടെക്, സാസ്, ഹെല്‍ത്ത്‌ടെക്, ഡീപ്‌ടെക്, ഹാര്‍ഡ് വെയര്‍, കണ്‍സ്യൂമര്‍ ടെക്, ഇവി, സൈബര്‍ സുരക്ഷ, വെല്‍നെസ് ടെക്, എഡിടെക്, എന്റെര്‍പ്രൈസസ് ടെക് തുടങ്ങിയ മേഖലകളിലാണ് നിക്ഷേപകര്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നത്.

Next Story

Related Stories