TopTop
Begin typing your search above and press return to search.

മാരിആപ്പ്സ് മറൈന്‍ സൊല്യൂഷന്‍സിന്റെ ഇന്ത്യയിലെ ആസ്ഥാനം സ്മാര്‍ട്സിറ്റി കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

മാരിആപ്പ്സ് മറൈന്‍ സൊല്യൂഷന്‍സിന്റെ ഇന്ത്യയിലെ ആസ്ഥാനം സ്മാര്‍ട്സിറ്റി കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഷുള്‍ട്ടെ ഗ്രൂപ്പ് കമ്പനിയും മറൈന്‍ എന്റര്‍പ്രൈസ് സൊല്യൂഷന്‍സില്‍ മുന്‍നിര കമ്പനിയുമായ സിംഗപ്പൂര്‍ ആസ്ഥാനമായ മാരിആപ്സ് മറൈന്‍ സൊല്യൂഷന്‍സിന്റെ ഇന്ത്യയിലെ ആസ്ഥാനം സ്മാര്‍ട്സിറ്റി കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

കൊച്ചി സ്മാര്‍ട്സിറ്റിയില്‍ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ആദ്യ കമ്പനിയാണ് ദുബായ്, ജര്‍മനി, സൈപ്രസ് എന്നിവിടങ്ങളില്‍ ഓഫീസുള്ള മാരിആപ്സ്. 200 ജീവനക്കാരുമായി സ്മാര്‍ട്സിറ്റിയിലെ ആദ്യ ഐടി ടവറില്‍ 18,000 ച.അടി ഓഫീസില്‍ പ്രവര്‍ത്തനം തുടങ്ങിയ മാരിആപ്സ് 2018-ലാണ് കോ-ഡെവലപ്മെന്റിന് സ്മാര്‍ട്സിറ്റിയുമായി കരാറിലേര്‍പ്പെടുന്നത്. സ്വന്തം കെട്ടിടം നിര്‍മിക്കാനായി കമ്പനിക്ക് 1.45 ഏക്കര്‍ ഭൂമി 2018-ല്‍ കൈമാറുകയും രണ്ട് വര്‍ഷത്തിനുള്ളില്‍ കെട്ടിടനിര്‍മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു. എട്ട് നിലകളിലായി 1,86,000 ച.അടി വിസ്തൃതിയുള്ള കെട്ടിടത്തില്‍ 1300 ജീവനക്കാരെ ഉള്‍കൊള്ളാനാകുമെന്നും കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

കമ്പനിയുടെ വികസന പദ്ധതികളില്‍ ഇന്ത്യ എന്നും പരിഗണനയില്‍ ഉണ്ടായിരുന്നുവെന്നും സിംഗപ്പൂരിന് പുറത്ത് കോര്‍പ്പറേറ്റ് ഓഫീസ് ആരംഭിക്കാന്‍ തീരുമാനിച്ചപ്പോള്‍ സ്വാഭാവികമായി ഇന്ത്യ തെരഞ്ഞെടുക്കുകയായിരുന്നുവെന്നും മാരിആപ്സ് സിഇഒ ശങ്കര്‍ രാഘവന്‍ പറഞ്ഞു. മികച്ച അടിസ്ഥാനസൗകര്യം ഉള്‍പ്പെടെ മാസ്റ്റര്‍ പ്ലാനിങ്ങില്‍ ആഗോള നിലവാരത്തോട് കിടപിടിക്കുന്ന സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നത് കാരണമാണ് ഇന്ത്യയില്‍ കോര്‍പ്പറേറ്റ് ഓഫീസ് ആരംഭിക്കുന്നതിന് സ്മാര്‍ട്സിറ്റി തെരഞ്ഞെടുത്തതെന്ന് മാരിആപ്സ് ലീഡ് ഡയറക്ടര്‍ തോമസ് ജോണ്‍ പറഞ്ഞു. ഐടി അനുബന്ധ സേവനങ്ങളുടെ സഹായത്തോടെ ഇന്ത്യ അടക്കം ലോകത്തുടനീളമുള്ള നാവികരുടെ വൈദഗ്ധ്യം ഉയര്‍ത്താനുള്ള മാരിടൈം ട്രെയിനിങ് സെന്ററും (എംടിസി), എംടിസിക്ക് ട്രെയിനിങ് പങ്കാളിയായി പ്രവര്‍ത്തിക്കുന്നതിനും പരിശീലനവും നിയമനകാര്യങ്ങളും ഏകോപിപ്പിക്കുന്നതിനും ക്രു സര്‍വീസ് സെന്ററും സ്ഥാപിക്കുന്നതിന് മാരിആപ്സിന് പദ്ധതിയുണ്ട്.

സ്മാര്‍ട്സിറ്റിയിലെ പശ്ചാത്തല സൗകര്യങ്ങളില്‍ സന്തുഷ്ടരായതിന് പുറമേ സുസ്ഥിരവും കാലാതീതവുമായ ബന്ധം സ്ഥാപിക്കുന്നതില്‍ യോജിച്ച സമീപനമെന്ന തങ്ങളുടെ അടിസ്ഥാന മൂല്യവും കാരണമാണ് കോ-ഡെവലപ്പറായി സ്മാര്‍ട്സിറ്റിയുമായുള്ള സഹകരണം കൂടുതല്‍ ദൃഢമാക്കാന്‍ മാരിആപ്സ് തീരുമാനിച്ചതെന്ന് സ്മാര്‍ട്സിറ്റി കൊച്ചി സിഇഒ മനോജ് നായര്‍ അഭിപ്രായപ്പെട്ടു. 2017-ല്‍ നടന്ന മാനേജ്മെന്റ് പുന:സംഘടനയ്ക്ക് ശേഷം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ സ്മാര്‍ട്സിറ്റി കൊച്ചി നിര്‍ണായക പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും മനോജ് നായര്‍ വ്യക്തമാക്കി.


Next Story

Related Stories