TopTop

പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് കേന്ദ്രം വീണ്ടും നികുതി വര്‍ധിപ്പിക്കുമെന്ന് സൂചന, അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവിന്റെ പ്രയോജനം ജനങ്ങള്‍ക്ക് നല്‍കില്ല

പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് കേന്ദ്രം വീണ്ടും നികുതി വര്‍ധിപ്പിക്കുമെന്ന് സൂചന, അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവിന്റെ പ്രയോജനം ജനങ്ങള്‍ക്ക് നല്‍കില്ല

അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വീണ്ടും നികുതി വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വിപണിയില്‍ വില കുറയുന്നതിന്റെ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തി സര്‍ക്കാരിന്റെ ധന സ്ഥിതി മെച്ചപ്പടുത്താനും കൊറോണ ബാധയെ തുടര്‍ന്നുള്ള സാമ്പത്തിക ഉത്തേജക പദ്ധതി നടപ്പിലാക്കാനുമാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഡോളറുമായുള്ള വിനിമയ നിരക്കിലെ വ്യത്യാസങ്ങള്‍ കണക്കിലെടുത്താല്‍ കഴിഞ്ഞ 16 നുശേഷം ബാരലിന് 309 രൂപയുടെ കുറവാണ് ക്രൂഡിന് ഇന്ത്യയില്‍ ഉണ്ടായിട്ടുള്ളത്. അതായത് ബാരലിന് 2,278 .08 രൂപയില്‍നിന്നും 1963.13 രൂപയായാണ് വില കുറഞ്ഞത്.
എന്നാല്‍ ദിനം പ്രതി ഉണ്ടാകുന്ന ഏറ്റകുറച്ചിലുകള്‍ക്ക് അനുസരിച്ച് വില വ്യത്യാസം വരുത്തുന്ന രീതി ഇപ്പോള്‍ എണ്ണ കമ്പനികള്‍ നടപ്പിലാക്കുന്നില്ല. ഇത് സൂചിപ്പിക്കുന്നത് എക്‌സൈസ് തീരുവ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതാണെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ 14 -ാം തീയതിയാണ് കേന്ദ്ര സര്‍ക്കാര്‍ തീരുവ വര്‍ധിപ്പിച്ചത്. ലിറ്ററിന് മൂന്ന് രൂപയായിരുന്നു അന്ന് വര്‍ധിപ്പിച്ചത്. ലിറ്ററിന് ഒരു രൂപ വര്‍ധിപ്പിച്ചാല്‍ കേന്ദ്ര സര്‍ക്കാരിലെ ഖജനാവിന് 14,500 കോടി രൂപയുടെ അധിക വരുമാനമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
വീണ്ടും നികുതി വര്‍ധിപ്പിച്ച് അത് കൊറോണ മൂലം ഉണ്ടാകുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളെ നേരിടുന്നതിന് ഉപയോഗിക്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കുകൂട്ടുന്നതെന്നാണ് റിപ്പോര്‍ട്ട്. കൊറോണയുണ്ടാക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിടുന്നതിന് മറ്റ് പല രാജ്യങ്ങളും സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിച്ചെങ്കിലും ഇന്ത്യയില്‍ അങ്ങനെയൊരു സമീപനമുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി സാമ്പത്തിക പാക്കേജിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല.
പെട്രോളിയം ഡീസല്‍ വില സര്‍ക്കാര്‍ നിയന്ത്രണത്തില്‍നിന്ന് നേരത്തെ തന്നെ മാറ്റിയിരുന്നു. ഇതനുസരിച്ച് കമ്പനികള്‍ക്ക് അന്താരാഷ്ട്ര വില അനുസരിച്ച് വിലയില്‍ വ്യത്യാസം വരുത്താന്‍ കഴിയേണ്ടതാണ്. എന്നാല്‍ പലപ്പോഴും ഇത് നടക്കാറില്ല.
കൊറണ മൂലം വ്യവസായ സ്ഥാപനങ്ങള്‍ അടച്ചതും പ്രവര്‍ത്തനം കുറച്ചതുമാണ് പെട്രോളിയം ഉത്പന്നങ്ങളുടെ ഡിമാന്റില്‍ കുറവുണ്ടാക്കിയത്. ഇതാണ് വലിയ തോതില്‍ വില ഇടിയാനുളള ഒരു കാരണം. ഇതിന് പുറമെ കഴിഞ്ഞ കുറച്ചമാസമായി നിലനില്‍ക്കുന്ന മാന്ദ്യ സമാനമായ സാമ്പത്തിക സാഹചര്യങ്ങളും, വിലക്കുറവിന് കാരണമായി. എന്നാല്‍ അതിന് ശേഷം ക്രൂഡിന്റെ ഉത്പാദനവുമായി ബന്ധപ്പെട്ട് സൗദിയും റഷ്യയും തമ്മിലുണ്ടായ തര്‍ക്കവും പ്രശ്‌നം വഷളാക്കി. ഉത്പാദനം അടുത്ത മാസം വര്‍ധിപ്പിക്കാനുള്ള സൗദിയുടെ തീരുമാനമാണ് ഇപ്പോഴത്തെ വില കുറവിന്റെ പ്രധാന കാരണം.


Next Story

Related Stories