TopTop
Begin typing your search above and press return to search.

മോഹന്‍ലാല്‍ മാന്‍കൈന്‍ഡ് ഫാര്‍മ ബ്രാന്‍ഡ് അംബാസഡര്‍

മോഹന്‍ലാല്‍ മാന്‍കൈന്‍ഡ് ഫാര്‍മ ബ്രാന്‍ഡ് അംബാസഡര്‍

നടന്‍ മോഹന്‍ലാല്‍ മുന്‍നിര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മാന്‍കൈന്‍ഡ് ഫാര്‍മയുടെ കോര്‍പ്പറേറ്റ് ബ്രാന്‍ഡ് അംബാസഡര്‍. മാന്‍കൈന്‍ഡ് ഫാര്‍മയുടെ കോര്‍പ്പറേറ്റ് ബ്രാന്‍ഡ് അംബാസഡറാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മോഹന്‍ലാല്‍ വാര്‍ത്താക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു.

'ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഒരു കമ്പനിയെന്ന നിലയിലും രാജ്യത്തിലെ വിദൂര പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ ജീവിതത്തെ സ്പര്‍ശിച്ചിട്ടുള്ള ഒരു കമ്പനിയെന്ന നിലയിലും മാന്‍കൈന്‍ഡ് ഫാര്‍മയുമായി സഹകരിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഒപ്പം സമൂഹത്തെ ഒരുമിച്ച് സേവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.'' മോഹന്‍ലാല്‍ പറഞ്ഞു.

സി എസ് ആര്‍ പദ്ധതികളിലൂടെ സമൂഹത്തിന് സമൂഹത്തിന് കൈത്താങ്ങാകാന്‍ ആഗ്രഹിക്കുന്ന ഒരു കമ്പനിയെന്ന നിലയില്‍, സാമൂഹിക പ്രശ്നങ്ങളില്‍ നിരന്തരമായി ഇടപെടലുകള്‍ നടത്തുന്ന മോഹന്‍ലാലുമായുള്ള പങ്കാളിത്തം വളരെ വിലപ്പെട്ടതാണെന്ന് മാന്‍കൈന്‍ഡ് ഫാര്‍മ സിഇഒ രാജീവ് ജുനേജായും അഭിപ്രായപ്പെട്ടു.


Next Story

Related Stories