Top

ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് നെഗറ്റീവ് ആണ്, സ്ഥിരതയുള്ളതല്ലെന്ന് മൂഡി റേറ്റിംഗ്‌സ്

ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് നെഗറ്റീവ് ആണ്, സ്ഥിരതയുള്ളതല്ലെന്ന് മൂഡി റേറ്റിംഗ്‌സ്

സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യയെ സ്ഥിരതയുള്ള സമ്പദ് വ്യവസ്ഥ എന്നതില്‍ നിന്ന് നെഗറ്റീവ് എന്നതിലേയ്ക്ക് മാറ്റി ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡി. രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയുടെ റേറ്റിംഗ് നടത്തുന്ന ആഗോള ഏജന്‍സിയായ മൂഡിയുടെ ഇന്‍വെസ്‌റ്റേര്‍സ് സര്‍വീസ് ഇന്ത്യയുടെ റേറ്റിംഗ് stable എന്ന നിലയില്‍ നിന്ന് negative എന്ന നിലയിലേയ്ക്ക് മാറ്റി. സാമ്പത്തിക മാന്ദ്യത്തേയും പ്രതിസന്ധിയേയും അഭിസംബോധന ചെയ്യുന്നതില്‍ സര്‍ക്കാര്‍ നയങ്ങളുടെ പോരായ്മകള്‍ ചൂണ്ടിക്കാട്ടുന്നതാണ് ഇത് എന്ന് മൂഡി റേറ്റിംഗ്‌സ് പറയുന്നു.

ഇന്ത്യയുടെ കട ബാധ്യത വലിയ തോതില്‍ ഉയര്‍ന്നിരിക്കുകയാണ്. വളര്‍ച്ചാനിരക്ക് ഇനിയും ഇടിയാനാണ് സാധ്യത എന്നും മൂഡി പറയുന്നു. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കണക്ക് പ്രകാരം ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് വെറും അഞ്ച് ശതമാനം മാത്രമാണ്. 2013 മുതലുള്ള കണക്കില്‍ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കാണിത്. കണ്‍സ്യൂമര്‍ ഡിമാന്‍ഡും സര്‍ക്കാര്‍ ചിലവും കുറഞ്ഞു.

ഉയര്‍ന്ന കടബാധ്യതയും വരുമാനത്തേക്കാളധികം ചിലവ് വരുന്ന ബജറ്റ് കമ്മിയില്‍ കുറവ് വരുത്താന്‍ ഗവണ്‍മെന്റിന് കഴിയാത്തതും മൂഡി ചൂണ്ടിക്കാട്ടുന്നു. ഇന്ത്യക്ക് മൂഡി നല്‍കിയിരിക്കുന്ന ഫോറിന്‍ ഇഷ്യുവര്‍ റേറ്റിംഗ് Baa2 ആണ്. ഇത് ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ഗ്രേഡ് ആണ്. സാമ്പത്തിക ഞെരുക്കം - പ്രത്യേകിച്ച് ഗ്രാമീണ മേഖലയിലേത്, പുതിയ തൊഴിലവസരങ്ങളിലെ കുറവ് ഇതെല്ലാം ഗവണ്‍മെന്റ് എത്രത്തോളം ഫലപ്രദമായാണ് സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നത് എന്ന ചോദ്യമുയര്‍ത്തുന്നുണ്ട്. എന്ന് മൂഡീസ് സോവറിന്‍ റിസ്‌ക് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് വില്യം ഫോസ്റ്റര്‍ പറഞ്ഞു. സാമ്പത്തിക വളര്‍ച്ചാനിരക്ക് ഇത്തരത്തില്‍ ദീര്‍ഘകാലത്തേയ്ക്ക് കുറഞ്ഞിരുന്നാല്‍ അത് വരുമാന വളര്‍ച്ചയെ ഇല്ലാതാക്കും. ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ സാധിക്കാതെ വരും. ഉയര്‍ന്ന നിക്ഷപങ്ങളുടെ സുസ്ഥിര സാധ്യതകള്‍ അടയും - വില്യം ഫോസ്റ്റര്‍ പറയുന്നു.


Next Story

Related Stories