TopTop
Begin typing your search above and press return to search.

'ആഗെ ചല്‍' മ്യൂസിക് വീഡിയോയുമായി മൊബീലും റാഫ്ത്താറും

ആഗെ ചല്‍ മ്യൂസിക് വീഡിയോയുമായി മൊബീലും റാഫ്ത്താറും

പ്രമുഖ ലൂബ്രിക്കന്റ് ബ്രാന്റായ മൊബീലും ഗായകനായ റഫ്താറും സഹകരിച്ച്‌ 'ആഗെ ചല്‍'എന്ന മ്യൂസിക് വീഡിയോ പുറത്തിറക്കുന്നു. റഫ്താറിന്റെ ജീവിത കഥയുടെ ആവിഷ്‌കരണമാണ് 'ആഗെ ചല്‍'.''റഫ്താറിന്റെ ജീവിതയാത്ര യുവതലമുറയ്ക്ക് ഒരു മാതൃകയാണ്. ഒരു ഓട്ടോമൊബൈല്‍ ലൂബ്രിക്കന്റ് എന്ന നിലയ്ക്ക് റഫ്താറിന്റെ ജീവിതവുമായി മൊബീലും ബന്ധപ്പെട്ട് കിടക്കുന്നു. റഫ്താര്‍ വളരെക്കാലമായി മൊബീലിന്റെ ഉപയോക്താവാണ്. ഒരാളുടെ ജീവിത ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിന്റെ കഥ ഞങ്ങളൊരുമിച്ച്‌ പറയുകയാണ്''. എക്‌സോണ്‍ മൊബീല്‍ സിഇഒ ദീപാങ്കര്‍ ബാനര്‍ജി പത്രക്കുറിപ്പില്‍ പറഞ്ഞു.

'എന്റെ ബുദ്ധിമുട്ടേറിയ ജീവിതകാലത്താണ് ഞാന്‍ 'ആഗെ ചല്‍' തയ്യാറാക്കുന്നത്. ആളുകളുടെ സ്‌നേഹവും സഹകരണവും കൊണ്ടാണ് ഞാന്‍ ഇന്നത്തെ ഞാനായി മാറിയത്. വെല്ലുവിളികള്‍ മറികടക്കാന്‍ ബാക്കിയുളളവര്‍ക്ക് പ്രചോദനം നല്‍കാന്‍ ഈ മ്യൂസിക് വീഡിയോ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്റെ വാഹനങ്ങള്‍ പലപ്പോഴും മാറിയിട്ടുണ്ടെങ്കിലും മൊബീലില്‍ മാത്രം മാറ്റം വന്നിട്ടില്ല'. റഫ്താര്‍ പറഞ്ഞു.മ്യൂസിക് ഗ്രൂപ്പായ മാഫിയ മുണ്ടീറിലെ അംഗമായിരുന്നു റഫ്താര്‍. എം ടിവി ഹസില്‍, റോഡീസ്, ഡാന്‍സ് ഇന്ത്യ ഡാന്‍സ് എന്നീ ടെലിവിഷന്‍ ഷോകളില്‍ റഫ്താര്‍ പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി പത്തിനാണ് റഫ്താറിന്റെ ഏറ്റവും പുതിയ ആല്‍ബം പുറത്തിറങ്ങിയത്.


Next Story

Related Stories