TopTop
Begin typing your search above and press return to search.

മുത്തൂറ്റ് ഫിനാന്‍സിന്റെ എന്‍സിഡികള്‍ ആദ്യദിനത്തില്‍ തന്നെ മുഴുവന്‍ വിറ്റഴിഞ്ഞു

മുത്തൂറ്റ് ഫിനാന്‍സിന്റെ എന്‍സിഡികള്‍ ആദ്യദിനത്തില്‍ തന്നെ മുഴുവന്‍ വിറ്റഴിഞ്ഞു

മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഹരികളാക്കി മാറ്റാനാവാത്ത കടപ്പത്രങ്ങളള്‍ (എന്‍സിഡികള്‍) ആദ്യദിനത്തില്‍ തന്നെ മുഴുവനായി വിറ്റഴിച്ചതായി കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. 1700 കോടി രൂപയുടെ എന്‍സിഡികളാണ് ഈ 25-ാമത്തെ ഇഷ്യുവില്‍ വിതരണത്തിനായി മാറ്റിവെച്ചിരുന്നത്. ആദ്യദിനം തന്നെ 2337 കോടി രൂപയുടെ കടപ്പത്രങ്ങളള്‍ക്കായുള്ള അപേക്ഷകള്‍ ലഭിച്ചു എന്നാണ് വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ബിഎസ്ഇയില്‍ നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. കമ്പനിക്ക് ക്രിസില്‍, ഐസിആര്‍എ എന്നിവയില്‍ നിന്ന് എഎ പ്ലസ് റേറ്റിംഗ് ലഭിച്ചതിനുശേഷമുള്ള ആദ്യത്തെ എന്‍സിഡി വിതരണമാണിത്.


Next Story

Related Stories