TopTop
Begin typing your search above and press return to search.

മുത്തൂറ്റ് ഫിനാന്‍സ് എന്‍സിഡിയിലൂടെ 1700 കോടി രൂപ സമാഹരിക്കും

മുത്തൂറ്റ് ഫിനാന്‍സ് എന്‍സിഡിയിലൂടെ 1700 കോടി രൂപ സമാഹരിക്കും

മുത്തൂറ്റ് ഫിനാന്‍സ് ഓഹരികളാക്കി മാറ്റാനാവാത്ത കടപ്പത്രങ്ങളിലൂടെ (എന്‍സിഡി) 1700 കോടി രൂപ സമാഹരിക്കും. 100 കോടി രൂപയുടേതാണ് കടപ്പത്ര വിതരണം. ഇതില്‍ അധികമായി ലഭിക്കുന്ന 1600 കോടി രൂപ വരെ കൈവശം സൂക്ഷിക്കാനാവും. ഇതടക്കമാണ് 1700 കോടി രൂപ. ആയിരം രൂപയാണ് കടപ്പത്രങ്ങളുടെ മുഖവില. ഏപ്രില്‍ എട്ടു മുതല്‍ 29 വരെയാണ് കടപ്പത്രങ്ങള്‍ക്ക് അപേക്ഷിക്കാനാവുകയെന്നും കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

മുത്തൂറ്റ് ഫിനാന്‍സിന്റെ കടപത്ര വിതരണത്തിന്റെ 25-ാമത് പതിപ്പാണിത്. ക്രിസില്‍ എഎ പ്ലസ്/സ്റ്റേബില്‍, ഐസിആര്‍എ എഎപ്ലസ് സ്റ്റേബില്‍ എന്നിങ്ങനെയുള്ള റേറ്റിങുകള്‍ കടപ്പത്രങ്ങള്‍ക്കുണ്ട്. എട്ടു വിവിധ നിക്ഷേപ രീതികള്‍ തെരഞ്ഞെടുക്കാവുന്ന കടപത്രങ്ങള്‍ക്ക് 6.60 മുതല്‍ 8.25 ശതമാനം വരെയാണ് കൂപ്പണ്‍ നിരക്ക്. ക്രിസിലിന്റേയും ഐസിആര്‍എയുടേയും റേറ്റിങ് എഎ പ്ലസ് ആയി ഉയര്‍ത്തിയ ശേഷമുള്ള തങ്ങളുടെ ആദ്യ എന്‍സിഡി പബ്ലിക് ഇഷ്യൂ ആണിതെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് ചൂണ്ടിക്കാട്ടി. കടപ്പത്ര വിതരണത്തിലൂടെ സമാഹരിക്കുന്ന തുക പ്രാഥമികമായി കമ്പനിയുടെ വായ്പാ പ്രവര്‍ത്തനങ്ങള്‍ക്കായാവും വിനിയോഗിക്കുക.


Next Story

Related Stories