TopTop

ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങള്‍ പുറത്തിറക്കി 480 കോടി രൂപ സമാഹരിക്കാനൊരുങ്ങി മുത്തൂറ്റ് ഫിന്‍കോര്‍പ്പ്

ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങള്‍ പുറത്തിറക്കി 480 കോടി രൂപ സമാഹരിക്കാനൊരുങ്ങി മുത്തൂറ്റ് ഫിന്‍കോര്‍പ്പ്

മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിലെ മുന്‍നിര കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് (മുത്തൂറ്റ് ബ്ലൂ എന്നറിയപ്പെടുന്നു)ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങള്‍ (എന്‍സിഡികള്‍) പുറത്തിറക്കി 480 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നു.250 കോടി രൂപ പുതുതായി സമാഹരിച്ചും 230കോടി രൂപയുടെ കടപ്പത്രങ്ങള്‍ നിലനിര്‍ത്തിയും ആകെ മൊത്തം 480കോടിരൂപയാണ് ലക്ഷ്യമിടുന്നതെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ് അധികൃതര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. സമാഹരിക്കുന്ന ഫണ്ടുകള്‍ പ്രാഥമികമായി പ്രവര്‍ത്തന മൂലധനം വര്‍ദ്ധിപ്പിക്കുന്നതിനും ആവശ്യമായ വായ്പ നല്‍കുന്നതിനും ഉപയോഗിക്കും.

മൊത്തം എന്‍സിഡികള്‍ 900 കോടി രൂപയായി ഉയര്‍ത്താന്‍ കമ്പനിക്ക് ബോര്‍ഡ് അനുമതി ലഭിച്ചിട്ടുണ്ട്. 2019 സെപ്റ്റംബര്‍ 20 ന് ആരംഭിച്ച് 2019 ഒക്ടോബര്‍ 18ന് അവസാനിച്ച ആദ്യഘട്ടത്തില്‍ പൊതുജനങ്ങളില്‍ നിന്ന് 417കോടി രൂപ സമാഹരിച്ചിരുന്നു. രണ്ടാമത്തെ ഘട്ടത്തില്‍ കടപ്പത്രങ്ങളുടെ മുഖവില 1,000 രൂപയും കുറഞ്ഞ ടിക്കറ്റ് വലുപ്പം 10,000 രൂപയുമായിരിക്കും.

400ദിവസങ്ങള്‍ , 24 മാസം, 38 മാസം, 60 മാസം എന്നിങ്ങനെ 11 സ്‌കീമുകള്‍ ഉണ്ടാകും. 9.36 ശതമാനം മുതല്‍ 10 ശതമാനം വരെ പലിശ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് വരുമാനം വാഗ്ദാനം ചെയ്യുന്നു.എന്‍സിഡികളുടെ അഞ്ചാമത്തെ പൊതു ലക്കം 2020 ജനുവരി 9ന് തുറന്ന് ഫെബ്രുവരി 4നകം അവസാനിക്കും. എന്‍സിഡി ഇഷ്യുവിന്റെ രണ്ടാം ഘട്ടത്തിലെ വിജയത്തെക്കുറിച്ച്് ഉറപ്പുണ്ടെന്നും ഇത് കൂടുതല്‍ വളര്‍ച്ചയ്ക്ക് സഹായകമാകുമെന്നും നിക്ഷേപകര്‍ ഉള്‍പ്പെടെ എല്ലാ പങ്കാളികള്‍ക്കും കൂടുതല്‍ മൂല്യം നല്‍കുമെന്നും പ്രതീക്ഷിക്കുന്നതായി മുത്തൂറ്റ് പപ്പച്ചന്‍ ഗ്രൂപ്പ് ചെയര്‍മാനും മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുമായ തോമസ് ജോണ്‍ മുത്തൂറ്റ് അഭിപ്രായപെട്ടു.


Next Story

Related Stories