TopTop
Begin typing your search above and press return to search.

1000 കോടിയുടെ വളര്‍ച്ചാ ലക്ഷ്യവുമായി മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ്

1000 കോടിയുടെ വളര്‍ച്ചാ ലക്ഷ്യവുമായി മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ്

രാജ്യത്തെ പ്രമുഖ നോണ്‍ ബാംങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികളില്‍ ഒന്നായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് വിപുലീകരണ പദ്ധതികള്‍ പ്രഖ്യാപിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം ആയിരം കോടി രൂപയുടെ വളര്‍ച്ചയാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു.

കമ്പനി വിപുലീകരണത്തിന്റെ ഭാഗമായി ആന്ധ്ര പ്രദേശില്‍ പതിമ്മൂന്ന് പുതിയ ബ്രാഞ്ചുകളും വിജയവാഡയില്‍ ഒരു സോണല്‍ ഓഫീസും ആരംഭിച്ചു. കൊച്ചി ഓഫീസില്‍ നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ മാത്യു മുത്തൂറ്റ് ബ്രാഞ്ചുകള്‍ ഉദ്ഘാടനം ചെയ്തു. പുതിയ ബ്രാഞ്ചുകളുടെ ഉദ്ഘാടനത്തോടെ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന് രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 806 ബ്രാഞ്ചുകളായി. നടപ്പ് സാമ്പത്തിക വര്‍ഷാവസാനത്തോടെ ബ്രാഞ്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഗുജറാത്ത്, മഹാരാഷ്ട്ര ഡല്‍ഹി, ഹരിയാന, തെലങ്കാന, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളില്‍ ശൃംഖലയും പ്രവര്‍ത്തനവും ശക്തിപ്പെടുത്തുമെന്നും മാത്യു മുത്തൂറ്റ് പറഞ്ഞു.

കമ്പനി വിപുലീകരണത്തിന്റെ ഭാഗമായി മേഖലാ ഓഫീസുകള്‍ സ്ഥാപിക്കും. ഓരോ മേഖലാ ഓഫീസിനും കീഴില്‍ എഴുപതിനും നൂറിനുമിടയില്‍ ബ്രാഞ്ചുകളുണ്ടാകും. ക്രമേണ ഇത് നൂറ്റിയന്‍പതായി ഉയര്‍ത്തും. നടപ്പ് സാമ്പത്തിക വര്‍ഷാവസാനത്തോടെ ഒന്‍പത് മേഖലാ ഓഫീസുകള്‍ ആരംഭിക്കും. കഴിഞ്ഞ സാമ്പത്തികവര്‍ഷം കമ്പനിയുടെ ലാഭത്തില്‍ 44 ശതമാനം വര്‍ധനവും ആസ്തിയില്‍ 25 ശതമാനം വര്‍ധനയുമാണ് രേഖപ്പെടുത്തിയത്.


Next Story

Related Stories