TopTop

2000 മുച്ചിറി, മുച്ചുണ്ട് ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കി മുത്തൂറ്റ് പാപ്പച്ചന്‍ ഫൗണ്ടേഷന്‍

2000 മുച്ചിറി, മുച്ചുണ്ട് ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കി മുത്തൂറ്റ് പാപ്പച്ചന്‍ ഫൗണ്ടേഷന്‍

മിഷന്‍ സ്‌മൈലുമായി സഹകരിച്ച് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ സി എസ് ആര്‍ വിഭാഗമായ മുത്തൂറ്റ് പാപ്പച്ചന്‍ ഫൗണ്ടേഷന്‍ സ്‌മൈല്‍ പ്ലീസ് എന്ന പദ്ധതിയുടെ ഭാഗമായി വഡോദരയില്‍ 2000 മുച്ചുണ്ട്, മുച്ചിറി നിവാരണ സര്‍ജറികള്‍ സംഘടിപ്പിച്ചു. രാജ്യത്തെമ്പാടും ആയി സൗജന്യമായി നടത്തുന്ന സമഗ്ര മുച്ചുണ്ട്, മുച്ചിറി നിവാരണ സര്‍ജറി ദൗത്യത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. മുറിച്ചുണ്ടും അനുബന്ധ ആരോഗ്യ പ്രശ്‌നങ്ങളും പൂര്‍ണമായും പരിഹരിക്കുന്നതിനുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്.


Next Story

Related Stories