TopTop
Begin typing your search above and press return to search.

നെബുല ബൈ ടൈറ്റന്‍ വാച്ച് ശേഖരമായ അഷ്വി വിപണിയിലെത്തിച്ചു

നെബുല ബൈ ടൈറ്റന്‍ വാച്ച് ശേഖരമായ അഷ്വി വിപണിയിലെത്തിച്ചു


സോളിഡ് ഗോള്‍ഡ് വാച്ച് ബ്രാന്‍ഡായ ടൈറ്റന്‍ നെബുല അഷ്വി വാച്ച് ശേഖരം അവതരിപ്പിച്ചു. പതിനെട്ട് കാരറ്റ് സ്വര്‍ണത്തില്‍ സൂക്ഷ്മമായ കരവിരുതോടെ തീര്‍ത്ത വാച്ചുകളാണ് ഇവയെന്ന് കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. അര്‍ദ്ധഗോളാകൃതിയിലുള്ള മുത്തുകളും പ്രിന്‍സസ് കട്ട് ഡയമണ്ടുകളും കൊണ്ട് അലങ്കരിച്ച ബ്രെയ്സ്ലെറ്റോടുകൂടിയ മൂന്ന് വ്യത്യസ്ത വാച്ചുകളാണ് ഈ ശേഖരത്തിലുള്ളത്.

സ്വര്‍ണകവചത്തിനുള്ളില്‍ സ്വതന്ത്രമായി ഒഴുകി നടക്കുന്ന രീതിയിലുള്ള മുത്തുകളുള്ള ആകര്‍ഷകമായ ബ്രെയ്സ്ലെറ്റ്, 30 പ്രിന്‍സസ് കട്ട് ഡയമണ്ട് ചേര്‍ത്തുവച്ച വിശിഷ്ടമായ വയര്‍ ബ്രെയ്സ്ലെറ്റ്, കടുത്ത പിങ്ക് മുതല്‍ വെളുത്ത നിറം വരെയുള്ള കല്ലുകളാല്‍ അലങ്കരിച്ച റോസ് ഗോള്‍ഡ് ബ്രെയ്സ്ലെറ്റ് എന്നിവയാണ് ഈ ശേഖരത്തിന്റെ പ്രത്യേകത. ഏറ്റവും മികച്ച കരവിരുതും വാച്ച് നിര്‍മ്മാണ വൈദഗ്ധ്യവും ഒന്നിച്ച് ടൈറ്റന്‍ അവതരിപ്പിക്കുകയാണ് നെബുലയിലൂടെയെന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡ്, ടൈറ്റന്‍ വാച്ചസ് മാര്‍ക്കറ്റിംഗ് മേധാവി സിരിഷ് ചന്ദ്രശേഖര്‍ പറഞ്ഞു. 1.7 ലക്ഷം രൂപ മുതലാണ് അഷ്വി ശേഖരത്തിന്റെ വില. വേള്‍ഡ് ഓഫ് ടൈറ്റന്‍ സ്റ്റോറുകളിലും titan.co.in എന്ന ടൈറ്റന്‍ ബ്രാന്‍ഡ് വെബ്‌സൈറ്റിലും ഈ ശേഖരം ലഭ്യമാണ്.നവംബര്‍ 21 വരെയുള്ള കാലയളവില്‍ നെബുല വാച്ചുകള്‍ക്ക് 20 ശതമാനം വരെ ഇളവ് നല്‍കും.


Next Story

Related Stories