TopTop
Begin typing your search above and press return to search.

രണ്ട് പൊതുമേഖലാ ബാങ്കുകളെ കൂടി സ്വകാര്യവല്‍ക്കരിക്കാന്‍ നിതി ആയോഗ് ശുപാര്‍ശ

രണ്ട് പൊതുമേഖലാ ബാങ്കുകളെ  കൂടി സ്വകാര്യവല്‍ക്കരിക്കാന്‍ നിതി ആയോഗ് ശുപാര്‍ശ

കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച സ്വകാര്യവല്‍ക്കരണ നയങ്ങളുടെ ഭാഗമായി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയെയും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിനെയും (ഐഒബി) സ്വകാര്യവല്‍ക്കരിക്കാന്‍ നിതി ആയോഗ് ശുപാര്‍ശ ചെയ്തു. 2021-22 കാലഘട്ടത്തില്‍ രണ്ട് പൊതുമേഖലാ ബാങ്കുകളും (പിഎസ്ബി) ഒരു ഇന്‍ഷുറന്‍സ് കമ്പനിയും സ്വകാര്യവത്കരിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചിരുന്നു.

'ആത്മനിര്‍ഭര്‍ ഭാരത്' നായുള്ള പുതിയ പിഎസ്ഇ (പബ്ലിക് സെക്ടര്‍ എന്റര്‍പ്രൈസ്) നയം അനുസരിച്ച്, തന്ത്രപരമായ മേഖലകളിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പേരുകള്‍ ലയിപ്പിക്കാനോ സ്വകാര്യവല്‍ക്കരിക്കാനോ മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുടെ അനുബന്ധ സ്ഥാപനങ്ങളാക്കാനോ നിര്‍ദ്ദേശിക്കാന്‍ നിതി ആയോഗിനെ ചുമതലപ്പെടുത്തിയിരുന്നു. പൊതുമേഖല കമ്പനികളുടെ ഓഹരി വില്‍പനയുമായി ബന്ധപ്പെട്ട സമിതിക്ക് നിതി ആയോഗ് ബാങ്കുകളുടെ പട്ടിക കൈമാറിയതായാണ് റിപോര്‍ട്ട്.

ഓഹരി വിറ്റഴിക്കലിനായി സെന്‍ട്രല്‍ ബാങ്കും ഐഒബിയും ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും ബാങ്ക് ഓഫ് ഇന്ത്യയും വില്‍പനയ്ക്ക് സാധ്യതയുള്ളതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. നിക്ഷേപ വകുപ്പും പബ്ലിക് അസറ്റ് മാനേജ്മെന്റും (ഡിഐപിഎഎം) ധനകാര്യ സേവന വകുപ്പും (ഡിഎഫ്എസ്) ഈ നിര്‍ദ്ദേശം പരിശോധിക്കുകയും ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിന് ആവശ്യമായ നിയമനിര്‍മ്മാണ മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യും. ഈ നിർദ്ദേശം റിസർവ് ബാങ്കുമായി ചർച്ച ചെയ്യേണ്ടതുണ്ട്. അന്തിമ തീരുമാനം പിന്നീടാകും ഉണ്ടാകുക.


Next Story

Related Stories