TopTop
Begin typing your search above and press return to search.

ന്യൂശക്തി ഭക്ഷ്യോത്പന്നങ്ങള്‍ കേരള വിപണിയില്‍

ന്യൂശക്തി  ഭക്ഷ്യോത്പന്നങ്ങള്‍ കേരള വിപണിയില്‍

അരി, ആട്ട തുടങ്ങിയ ഭക്ഷ്യോത്പന്നങ്ങളെ പോഷകസമൃദ്ധമാക്കുന്നതിനു ധാതുക്കളും വിറ്റാമിനുകളും ചേര്‍ത്തു പരിപോഷമാക്കിയ പവര്‍മിക്സുകള്‍ ന്യൂശക്തി ബ്രാന്‍ഡില്‍ ഡിഎസ്എം ഇന്ത്യ കേരള വിപണിയില്‍ അവതരിപ്പിക്കുന്നു. സാധാരണ അരി, ആട്ട, പാനിയങ്ങള്‍ (മൂന്നു രുചികളില്‍) എന്നിവയുടെ പോഷകഗുണം വര്‍ധിപ്പിക്കുന്നതിനുള്ള പവര്‍മിക്സുകളാണ് വിപണിയില്‍ എത്തിച്ചിട്ടുള്ളതെന്ന് കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

250 ഗ്രാം പായ്ക്കിലാണ് പവര്‍മിക്സ് ലഭ്യമാക്കിയിട്ടുള്ളത്. ഇത് 25 കിലോഗ്രാം സാധാരണ അരിയില്‍ ഉപയോഗിക്കാം. പത്തു കിലലോഗ്രാം ആട്ടയ്ക്ക് ഉപയോഗിക്കുന്ന വിധത്തില്‍ 100 ഗ്രാം പായ്ക്കറ്റിലാണ് ആട്ട പവര്‍മിക്സ് ലഭ്യമാക്കിയിട്ടുള്ളത്. അരിയുടെ പവര്‍മിക്സ് 250 ഗ്രാമിന് 250 രൂപയും ആട്ട പവര്‍മിക്സ് 100 ഗ്രാമിന് 100 രൂപയുമാണ് വില. പാനീയങ്ങളില്‍ ഉപയോഗിക്കുന്ന മിക്സ് മിയില്‍ 12 വിറ്റാമിനുകളും അഞ്ചു ധാതുക്കളും അടങ്ങിയിരിക്കുന്നു. പത്തു ചെറുപായ്ക്കറ്റുകള്‍ അടങ്ങിയ പായ്ക്കറ്റിന് 100 രൂപയാണ് വില.

കേരളത്തിലെയും തമിഴ്നാട്ടിലെയും ചില്ലറ പലചരക്ക് സ്ഥാപനങ്ങള്‍, റീട്ടെയില്‍ ചെയിനുകള്‍ തുടങ്ങിയവയ്ക്കു പുറമേ ആമസോണ്‍ ബിഗ് ബാസ്‌കറ്റ് തുടങ്ങിയ ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഉത്പന്നങ്ങള്‍ ലഭ്യമാണ്. ഭക്ഷ്യോത്പന്നങ്ങളിലെ പോഷമൂല്യ വിടവു നികത്തുകയെന്ന ലക്ഷ്യത്തോടെയാണ് ന്യൂശക്തി ഉത്പന്നങ്ങള്‍ എത്തിക്കുന്നതെന്ന് ഡിഎസ്എം ഇന്ത്യ ബിസിനസ് ഡയറക്ടര്‍, പ്രൊജറ്റ് എംഎഎന്‍ഡിഐ അമിത് ബോസ് പറഞ്ഞു. ആദ്യമായി 2019ല്‍ തമിഴ്‌നാട്ടിലാണ് ഡിസിഎം ഇന്ത്യ ന്യൂശക്തി ബ്രാന്‍ഡില്‍ പരിപോഷക ഭക്ഷ്യോത്പന്നങ്ങള്‍ അവതരിപ്പിച്ചത്.


Next Story

Related Stories