TopTop
Begin typing your search above and press return to search.

പത്തു രൂപ ബ്രോക്കറേജില്‍ അവധി-സ്വതന്ത്ര വ്യാപാരം അവതരിപ്പിച്ച് പേടിഎം മണി

പത്തു രൂപ ബ്രോക്കറേജില്‍ അവധി-സ്വതന്ത്ര വ്യാപാരം അവതരിപ്പിച്ച് പേടിഎം മണി

ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്ലാറ്റ്ഫോമായ പേടിഎമ്മിന്റെ ഉപസ്ഥാപനമായ പേടിഎം മണിയുടെ പ്ലാറ്റ്ഫോമില്‍ അവധി-സ്വാതന്ത്ര വ്യാപാരം (ഫ്യൂച്ചര്‍,ഓപ്ഷന്‍ ട്രേഡ്-എഫ് ആന്‍ഡ് ഒ) ആരംഭിക്കുന്നു. നിലവിലെ ഓഹരി, ഡയറക്റ്റ് മ്യൂച്ച്വല്‍ ഫണ്ട്, ഇടിഎഫ്, ഐപിഒ, എന്‍പിഎസ്, ഓണ്‍ലൈന്‍ സ്വര്‍ണ വ്യാപാരം തുടങ്ങിയവ കൂടാതെയാണിത്. ഏറ്റവും കുറഞ്ഞ നിരക്കില്‍ പ്രതിബദ്ധതയോ, പാക്കേജോ, കരാറോ ഒന്നും ഇല്ലാതെ 10 രൂപ ബ്രോക്കറേജിലാണ് പ്ലാറ്റ്ഫോം എഫ് ആന്‍ഡ് ഒ വ്യാപാരം അവതരിപ്പിക്കുന്നതെന്നും കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

എല്ലാ വ്യാപാരികള്‍ക്കുമായുള്ള വാണിജ്യപരമായ അവതരണവും ഐഒഎസ് ലോഞ്ചും ഏതാനും ആഴ്ചകള്‍ക്കുള്ളിലുണ്ടാകും. പ്ലാറ്റ്ഫോമില്‍ എഫ് ആന്‍ഡ് ഒ അവതരിപ്പിക്കുന്നതോടെ അടുത്ത 18-24 മാസത്തിനുള്ളില്‍ നിത്യേനയുള്ള ടേണോവര്‍ മൊത്തത്തില്‍ 1.5 ലക്ഷം കോടി രൂപയാക്കുകയും വ്യാപാരികളുടെ എണ്ണം 10 ലക്ഷത്തിലെത്തിക്കുകയുമാണ് ലക്ഷ്യമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

സാമ്പത്തിക സേവനങ്ങള്‍ 100 ദശലക്ഷം ഇന്ത്യക്കാരിലേക്കെത്തിക്കാനുള്ള ദൗത്യത്തിന് എഫ് ആന്‍ഡ് ഒയുടെ അവതരണം ഉത്തേജനമാകുമെന്നും ലളിതമായി കുറഞ്ഞ നിരക്കിലുള്ള ഉല്‍പ്പന്നങ്ങളുടെ ഉപയോഗം ചെറുപട്ടണങ്ങളിലേക്കും നഗരങ്ങളിലേക്കും കൂടുതല്‍ ആഴത്തിലേക്ക് കടന്നു ചെല്ലുന്നതിന് വഴിയൊരുക്കുമെന്ന് പേടിഎം മണി സ്ഥാപകനും സിഇഒയുമായ വിജയ് ശേഖര്‍ ശര്‍മ പറഞ്ഞു.


Next Story

Related Stories