TopTop
Begin typing your search above and press return to search.

പേടിഎം പേയ്മെന്റ്സ് ബാങ്കിന്റെ @പേടിഎം യുപിഐ ഹാന്‍ഡിലിന് സെബി അംഗീകാരം

പേടിഎം പേയ്മെന്റ്സ് ബാങ്കിന്റെ @പേടിഎം യുപിഐ ഹാന്‍ഡിലിന് സെബി അംഗീകാരം

ഇന്ത്യയുടെ സ്വന്തം പേടിഎം പേയ്മെന്റ്സ് ബാങ്കിന്റെ @പേടിഎം യുപിഐ ഹാന്‍ഡിലിന് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) അംഗീകാരം ലഭിച്ചതായി കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ഇതോടെ ഐപിഒ അപേക്ഷകളിലെ ഇടപാടുകള്‍ ഇനി വേഗത്തിലും തടസമില്ലാതെയും നടത്താമെന്നും പത്രക്കുറിപ്പ് പറയുന്നു.

ഐപിഒ അപേക്ഷകളിലെ ഇടപാടുകള്‍ക്കായി പേടിഎം പേയ്മെന്റ്സ് ബാങ്കും പേടിഎം മണിയുമായി സഹകരിക്കുന്നുണ്ട്. ഈ വര്‍ഷം അവസാനത്തോടെ 3.5 ലക്ഷം ഡീമാറ്റ് അക്കൗണ്ടുകള്‍ തുറക്കുകയാണ് ലക്ഷ്യം. 60 ശതമാനം ഉപയോക്താക്കളെയും ചെറു നഗരങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നു. പേടിഎം മണിയോടൊപ്പം @പേടിഎം യുപിഐ കൂടി എല്ലാ ബ്രോക്കറേജ് പ്ലാറ്റ്ഫോമുകളില്‍ ആക്റ്റീവാക്കും.

എല്ലാ ഉപയോക്താക്കളുടെയും ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും പരിധിയില്ലാത്ത ഡിജിറ്റല്‍ പേയ്മെന്റ് സൗകര്യം എത്തിക്കുന്നതിനാണ് തങ്ങളുടെ നിരന്തര ശ്രമമെന്നും ഐപിഒ അപേക്ഷകള്‍ക്ക് @പേടിഎം യുപിഐ സൗകര്യം എത്തിക്കുന്നതോടെ ലക്ഷക്കണക്കിന് നിക്ഷേപകര്‍ക്ക് നിക്ഷേപം എളുപ്പവും സുരക്ഷതവും വേഗമേറിയതുമാകുമെന്നും രാജ്യത്തെയൊന്നാകെ സാമ്പത്തിക പ്രക്രിയയില്‍ ഉള്‍പ്പെടുത്തുകയാണ് ദൗത്യമെന്നും പേടിഎം പേയ്മെന്റ്സ് ബാങ്ക് ലിമിറ്റഡ് എംഡിയും സിഇഒയുമായ സതീശ് ഗുപ്ത പറഞ്ഞു.


Next Story

Related Stories