ഇന്ത്യന്‍ ഡിജിറ്റല്‍ ലൈഫ്സ്റ്റൈലും ഓഡിയോ ആക്സസറീസ് ബ്രാന്‍ഡുമായ പിട്രോണ്‍ ബാസ്ബഡ്സ് വിസ്ത, ബാസ്ബഡ്സ് പ്രോ അപ്ഗ്രേഡ് എന്നിങ്ങനെ രണ്ട് പുതിയ ടിഡബ്ല്യുഎസ് ഇയര്‍ബഡുകള്‍ അവതരിപ്പിച്ചു. പിട്രോണിന്റെ പുതിയ ടിഡബ്ല്യുഎസ് ഇയര്‍ബഡുകള്‍ നവീകരിച്ചതും ഭംഗിയുള്ളതും വര്‍ധിച്ച ഓഡിയോ അനുഭവം പകരുന്നതാണെന്നും കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
2019ല്‍ ഒരു ഉല്‍പ്പന്നവുമായി ആരംഭിച്ച കമ്പനി വരുന്ന രണ്ട് വര്‍ഷത്തിനുള്ളില്‍ ഓഡിയോ രംഗത്ത് ചെലവു കുറഞ്ഞ പ്രമുഖ ബ്രാന്‍ഡായി വളരുകയാണ് ലക്ഷ്യമെന്ന് പിട്രോണ്‍ സ്ഥാപകനും സിഇഒയുമായ അമീന് ഖ്വാജ പറഞ്ഞു. ബാസ്ബഡ്സ് വിസ്ത വയറോടു കൂടിയും അല്ലാതെയും ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ബജറ്റ് വിഭാഗത്തിലെ ഏക ടിഡബ്ല്യൂഎസ് ഉല്പ്പന്നമാണെന്നും പിട്രോണിന്റെ വയര്‍ലെസ് ഇയര്‍ഫോണ്‍ ഷിപ്പ്മെന്റ് അഞ്ചു ദശലക്ഷം യൂണിറ്റായി വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദേഹം കൂട്ടിചേര്‍ത്തു. നാലു നിറങ്ങളില്‍ ഉത്പന്നങ്ങള്‍ ലഭ്യമാണ്. പുതിയ ഉല്‍പ്പന്നങ്ങള്‍ ഫെബ്രുവരി 15 മുതല്‍ ആമസോണില്‍ ലഭിക്കും.