Top

നൂറ് രുപ ലഭിച്ചാൽ 98.44 ചിലവ്, റെയില്‍വേയുടെ ദൈനംദിന പ്രവര്‍ത്തനങ്ങൾ കടുത്ത പ്രതിസന്ധിയിലെന്ന് സിഎജി

നൂറ് രുപ ലഭിച്ചാൽ 98.44 ചിലവ്,  റെയില്‍വേയുടെ ദൈനംദിന പ്രവര്‍ത്തനങ്ങൾ കടുത്ത പ്രതിസന്ധിയിലെന്ന് സിഎജി

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും രൂക്ഷമായിരിക്കെ ഇന്ത്യൻ റെയിൽവേയും കടുത്ത പ്രതിസന്ധിയിൽ. റെയില്‍വേയുടെ പ്രവര്‍ത്തന അനുപാതം (ഓപ്പറേറ്റിങ് റേഷ്യോ) കഴിഞ്ഞ പത്തു വര്‍ഷത്തെ ഏറ്റവും മോശം സ്ഥിതിയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം നേരിടുന്നത് എന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച പാര്‍ലമെന്റില്‍ സമര്‍പ്പിച്ച കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

വരുമാനവും ചെലവും തമ്മിലുള്ള അന്തരം വ്യക്തമാക്കുന്ന റെയില്‍വേയുടെ പ്രവര്‍ത്തന അനുപാതം (ഓപ്പറേറ്റിങ് റേഷ്യോ) 98.44 ശതമാനമാണെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. അതായത് 100 രൂപ വരുമാനമുണ്ടാക്കാന്‍ റെയില്‍വേയ്ക്ക് 98.44 രൂപ ചെലവഴിക്കേണ്ടിവരുന്നു എന്നാണ് 2017-2018 സാമ്പത്തിക വര്‍ഷത്തെ കണക്ക് പ്രകാരമുള്ള റിപ്പോർട്ടുകൾ. വരുമാനത്തിലെയും ചിലവിലേയും അന്തരമാണ് ഈ പ്രതിസന്ധിചൂണ്ടിക്കാട്ടുന്നത്.

നിലവില്‍ ദൈനംദിന പ്രവര്‍ത്തന ചെലവുകള്‍ക്ക് തുക കണ്ടെത്താനാകാതെ പ്രയാസപ്പെടുകയാണ് ഇന്ത്യന്‍ റെയില്‍വേ എന്നാണ് വിവരം. ഇന്ത്യന്‍ റെയില്‍വേയ്ക്ക് പുറമെനിന്നുള്ള വലിയ സാമ്പത്തിക സഹായം ആവശ്യമായിവരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.

2017-18 കാലത്ത് ഇന്ത്യന്‍ റെയില്‍വേ 1,665.61 കോടിയുടെ വരുമാനമാണുണ്ടാക്കിയത്. മുന്‍വര്‍ഷത്തെ വരുമാനത്തില്‍ 66.10 ശതമാനം കുറവാണ് ഇത് പ്രകാരം വ്യക്തമാവുന്നത്. എന്‍ടിപിസി, ഐആര്‍സിഒഎന്‍ എന്നിവയില്‍നിന്ന് ചരക്കുകൂലി ഇനത്തില്‍ ലഭിച്ച മുന്‍കൂര്‍ ഉൾ‌പ്പെടെയാണ് ഈ കണക്കുകൾ. ഇതില്ലായിരുന്നെങ്കിൽ വരവ് ചെലവ് അനുപാതം 102.66 ശതമാനം രേഖപ്പെടുത്തുമായിരുന്നെന്നു. ഈ തുക ഇല്ലായിരുന്നെങ്കില്‍ റെയില്‍വേ 5,676.29 കോടിയുടെ നഷ്ടമുണ്ടാക്കുമായിരുന്നെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു.

സിഎജി കണക്ക് പ്രകാരം 2017-18 കാലത്ത് ഇന്ത്യന്‍ റെയില്‍വേ 1,665.61 കോടിയുടെ മിച്ച വരുമാനമാണുണ്ടാക്കിയത്. മുന്‍വര്‍ഷത്തെ വരുമാനത്തില്‍ 66.10 ശതമാനം കുറവാണിത്. എന്‍ടിപിസി, ഐആര്‍സിഒഎന്‍ എന്നിവയില്‍നിന്ന് ചരക്കുകൂലി ഇനത്തില്‍ ലഭിച്ച മുന്‍കൂര്‍ തുകകൂടി ഇല്ലായിരുന്നെങ്കില്‍ റെയില്‍വേ 5,676.29 കോടിയുടെ നഷ്ടമുണ്ടാക്കുമായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ വരവ് ചെലവ് അനുപാതം 102.66 ശതമാനം രേഖപ്പെടുത്തുമായിരുന്നെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു. ചരക്ക് ഗതാഗതത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 95 ശതമാനവും യാത്രാസര്‍വീസുകളില്‍നിന്നുണ്ടാകുന്ന നഷ്ടം നികത്തുന്നതിനുവേണ്ടിയാണ് ഉപയോഗിക്കുന്നതെന്നാണ് ഈ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.


Next Story

Related Stories