TopTop
Begin typing your search above and press return to search.

യോനോ ഉപഭോക്താക്കള്‍ക്ക് യുപിഐ ബോധവല്ക്കരണ കാമ്പയിനുമായി എസ്ബിഐ-എന്‍പിസിഐ

യോനോ ഉപഭോക്താക്കള്‍ക്ക് യുപിഐ ബോധവല്ക്കരണ കാമ്പയിനുമായി എസ്ബിഐ-എന്‍പിസിഐ

യുപിഐ ഇടപാടുകള്‍ വ്യാപകമാക്കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്ബിഐ) നാഷണല്‍ പേമെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും (എന്‍ പിസിഐ) സംയുക്തമായി ബോധവല്ക്കരണ പ്രചാരണ പരിപാടികള്‍ ആരംഭിക്കും. എസ്ബിഐയുടെ ബാങ്കിംഗ്, ലൈഫ്‌സ്റ്റൈല്‍ പ്ലാറ്റ്ഫോമായ യോനോയുടെ ഉപഭോക്താക്കളെ യുപിഐ പേമെന്റുകള്‍ തെരഞ്ഞെടുക്കുന്നതിന് പ്രോത്സാഹനം നല്‍കുവാനാണ് പ്രചാരണപരിപാടി വഴി ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

2017ല്‍ ആരംഭിച്ചതിനുശേഷം, യോനോയ്ക്ക് 34 ലക്ഷം യുപിഐ രജിസ്ട്രേഷനുകളും 62.5 ലക്ഷത്തിലധികം ഇടപാടുകള്‍ വഴി 2,520 കോടി രൂപയുടെ കൈമാറ്റവും ഉണ്ടായിട്ടുണ്ട്. നിലവില്‍ കഴിഞ്ഞ 30 ദിവസത്തെ പ്രതിദിന ശരാശരി ഇടപാട് 27,000 ആണ്. കൂടുതല്‍ ഉപഭോക്താക്കളെ യോനോ പ്ലാറ്റ്‌ഫോമിലേക്ക് ആകര്‍ഷിക്കുന്നതിനും യുപിഐയുടെ പ്രയോജനങ്ങളെക്കുറിച്ച് അവരെ ബോധവല്ക്കരിക്കുന്നതിനുമാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് എന്‍പിസിഐ സിഒഒ പ്രവീണ റായ് പറഞ്ഞു.

ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ യോനോ പ്ലാറ്റ്ഫോംവഴി 53 ലക്ഷം ഇടപാടുകളാണ് നടന്നത്. ഇതിന്റെ മൂല്യം ഏതാണ്ട് 2086 കോടി രൂപയാണ്. യുപിഐ 207 ബാങ്കുകളുമായി ബന്ധിക്കപ്പെട്ടിട്ടുണ്ട്. ഡിജിറ്റല്‍ പേമെന്റുകളുടെ സ്വീകാര്യത വര്‍ധിക്കുന്നതിനുള്ള തെളിവുകൂടിയാണ് ഈ പ്രതിമാസ വളര്‍ച്ച, എസ്ബിഐ ഡിഎംഡി (സ്ട്രാറ്റജി ആന്‍ഡ് ചീഫ് ഡിജിറ്റല്‍ ഓഫീസര്‍) രവീന്ദ്ര പാണ്ഡെ പറഞ്ഞു.


Next Story

Related Stories