TopTop
Begin typing your search above and press return to search.

ടെയ് ലര്‍ മെയ്ഡ് ത്രീഡി പ്രിന്റഡ് ലൈറ്റ് യൂണിറ്റുമായി സിഗ്‌നിഫൈ

ടെയ് ലര്‍ മെയ്ഡ്  ത്രീഡി പ്രിന്റഡ് ലൈറ്റ് യൂണിറ്റുമായി സിഗ്‌നിഫൈ

പ്രമുഖ വെളിച്ചസംവിധാന നിര്‍മ്മാതാക്കളായ സിഗ്‌നിഫൈ (യുറോനെക്സ്റ്റ് :ലൈറ്റ്) ടെയ് ലര്‍ മെയ്ഡ് ത്രീഡി പ്രിന്റഡ് സാങ്കേതിക വിദ്യയ്ക്ക് തുടക്കമിട്ടു. ഇതോടെ ത്രീഡി പ്രിന്റിങ് ഉപയോഗിച്ചുള്ള ബള്‍ബുകള്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്നും കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. 100 ശതമാനവും പുനരുപയോഗത്തിന് സാധ്യമാകുന്ന പോളികാര്‍ബണുകളാണ് അസംസ്‌കൃത വസ്തുമായി ഉപയോഗിക്കുക. ഉപഭോക്താക്കളുടെ താത്പര്യത്തിന് അനുസരിച്ച് വെളിച്ച സംവിധാനങ്ങള്‍ തയ്യാറാക്കുന്നതിനും അവയുടെ ഉപയോഗത്തിന് ശേഷം സംസ്‌കരിച്ച് പുനരുപയോഗിക്കുന്നതിനും ഉതകുക വഴി ചാക്രിക സാമ്പത്തിക വ്യവസ്ഥയ്ക്ക് കൂടി സഹായകരമാകുന്ന നടപടിയാണിതെന്നും കമ്പനി അധികൃതര്‍ പറയുന്നു.

ത്രീഡി പ്രിന്റിങ് നിര്‍മ്മാണ യൂണിറ്റ് നിലവില്‍ വഡോദരയില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ഫാക്ടറിയില്‍ സജ്ജമാക്കിയിട്ടുണ്ട്. ഇത് കൂടാതെയാണ് ഡിസൈന്‍ ലാബ് നോയിഡയിലുള്ളത്. കാര്‍ബണ്‍ ഉപയോഗം കമ്പനിയും ഉപഭോക്താക്കളും കുറയ്ക്കുക വഴി ഉത്തരവാദിത്ത ഉത്പാദനവും(എസ് ഡി ജി 12) ഉപയോഗവും ആണ് മുന്നോട്ട് വെയ്ക്കുന്നത്. പുതുക്കാവുന്നതോ, റീപ്രിന്റ് ചെയ്യാവുന്നതോ,പുനര്‍ ഉപയോഗിക്കാവുന്നതോ, പുനര്‍സംസ്‌കരണം സാധ്യമാകുന്നതോ ആയ ഉത്പന്നങ്ങള്‍ വഴി കാര്‍ബണ്‍ ഉപയോഗം ചുരുക്കി കൊണ്ട് വരാനാണ് ശ്രമിക്കുന്നത്.

ഉപഭോക്താക്കള്‍ക്ക് അവരുടെ താത്പര്യത്തിന് അനുസരിച്ച് ബള്‍ബുകള്‍ ഡിസൈന്‍ ചെയ്ത് ഓണ്‍ലൈന്‍ ആയി ഓര്‍ഡര്‍ ചെയ്യാം. കമ്പനിയുടെ വെബ് സൈറ്റ് വഴിയോ അടുത്തുള്ള ഫിലിപ്പ് സ്മാര്‍ട് ലൈറ്റ് ഹബ് വഴിയോ ഓര്‍ഡര്‍ നല്‍കാം. വിവിധ മെറ്റീരിയലുകളും വൈവിധ്യമാര്‍ന്ന രൂപഘടനയും ഉപഭോക്താവിന് ബള്‍ബുകള്‍ക്കായി തിരഞ്ഞെടുക്കാം. ബൃഹത്തായ വൈവിധ്യമാണ് ഇക്കാര്യത്തില്‍ കമ്പനി സാധ്യമാക്കുന്നത്. നിറം, ഫിനിഷിങ്, രൂപഘടന, തുടങ്ങിയവയിലെല്ലാം ഉപഭോക്താക്കള്‍ക്ക് അവരുടെ താത്പര്യം തിരഞ്ഞെടുക്കാം. പ്രഫഷണലായ ഡിസൈന്‍മാര്‍ക്ക് സ്വന്തം ഡിസൈനില്‍ ബള്‍ബുകള്‍ തയ്യാറാക്കാം. വിശദവിവരങ്ങള്‍ /https://www.tailored.lighting.philips.com/en/in എന്ന വെബ് സൈറ്റില്‍ നിന്നും ലഭിക്കും.

സ്വയം പര്യാപ്ത ഇന്ത്യ എന്ന ഭാരത സര്‍ക്കാരിന്റെ അജണ്ടക്ക് അനുസരിച്ച് ഇന്ത്യയില്‍ ആദ്യമായി വ്യാവസായി ക അടിസ്ഥാനത്തില്‍ ത്രീഡിപ്രിന്റഡ് ലൈറ്റ് യൂണിറ്റ് ഉത്പാദനം സാധ്യമാക്കിയതില്‍ അഭിമാനമുണ്ടെന്ന് സിഗ്‌നിഫൈ ഇന്നോവേഷന്‍ ഇന്ത്യ ലിമിറ്റഡ് വൈസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സുമിത് ജോഷി പറഞ്ഞു. യൂണൈറ്റഡ് സ്റ്റേറ്റ്‌സ്, ബെല്‍ജിയം, നെതര്‍ലാന്റ്, ഇന്തോനേഷ്യ എന്നിങ്ങനെ വിവിധ രാജ്യങ്ങളില്‍ സിഗ്‌നിഫൈ ത്രീഡി പ്രിന്റിങ് നിര്‍മ്മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


Next Story

Related Stories