TopTop
Begin typing your search above and press return to search.

ആമസോണില്‍ 6, 7 തീയതികളില്‍ പ്രൈം ഡേ; 1000ത്തില്‍ പരം പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കും

ആമസോണില്‍ 6, 7 തീയതികളില്‍ പ്രൈം ഡേ; 1000ത്തില്‍ പരം പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കും

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആമസോണിന്റെ പ്രൈം ഡേ ഓഗസ്റ്റ് ആറിന് അര്‍ദ്ധരാത്രിയില്‍ ആരംഭിച്ച് 48 മണിക്കൂര്‍ തുടരും. പ്രൈം അംഗങ്ങള്‍ക്ക് അവരുടെ വീടുകളിലെ സുഖസൗകര്യങ്ങളിലും സുരക്ഷിതത്വത്തിലും ഇരുന്നുകൊണ്ടുള്ള രണ്ട് ദിവസത്തെ മികച്ച ഷോപ്പിംഗും, സേവിംഗും ബ്ലോക്ക്ബസ്റ്റര്‍ എന്റര്‌ടെപയിന്മെിന്റും അനുഭവിക്കാമെന്ന് കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ആമസോണിലെ നൂറിലധികം ചെറുകിട, ഇടത്തരം ബിസിനസ്സുകളും (SMBIÄ) സ്റ്റാര്‍ട്ടപ്പുകളും ഈ വര്‍ഷത്തെ പ്രൈം ഡേയില്‍ 17 വിഭാഗങ്ങളിലായി 1000 ലധികം പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കും. ഈ വര്‍ഷം ഇന്ത്യയില്‍ ആമസോണ്‍ സെല്ലേഴ്‌സിലെ ആയിരക്കണക്കിന് ലോക്കല്‍ ഷോപ്പുകള്‍ പ്രൈം ഡേ അരങ്ങേറ്റം കുറിക്കും.പ്രൈം ഡേയ്ക്ക് മുന്നോടിയായി ഓഗസ്റ്റ് അഞ്ച് വരെ, പ്രൈം അംഗങ്ങള്‍ക്ക് SMBകള്‍ നല്കുമന്ന ഉല്‍പ്പന്നങ്ങളില്‍ നിന്ന് ഷോപ്പിംഗ് നടത്താനും അവരുടെ പ്രൈം ഡേ വാങ്ങലുകളില്‍ 200 രൂപ വരെ 20 ശതമാനം ക്യാഷ്ബാക്ക് നേടാനും കഴിയും.

ആമസോണിന്റെ ലോഞ്ച്പാഡ് പ്രോഗ്രാമില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളും ചെറുകിട ബിസിനസ്സുകളും ആരോഗ്യം, വ്യക്തിഗത പരിചരണം, ബ്യൂട്ടി ആന്‍ഡ് ഗ്രൂമിംഗ്, പലചരക്ക്, എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലെ ഉല്‍പ്പന്നങ്ങളും ഗാര്‍ഹിക ഉല്‍പ്പന്നങ്ങളും അവതരിപ്പിക്കും. ദശലക്ഷക്കണക്കിന് ആമസോണ്‍ ഉപഭോക്താക്കള്‍ക്ക് വേണ്ടി സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും വളര്‍ന്നുവരുന്ന ബ്രാന്‍ഡുകളില്‍ നിന്നും സവിശേഷവും വ്യത്യസ്തവുമായ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുകയും പ്രദര്‍ശിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന പ്രോഗ്രാമാണ് ലോഞ്ച്പാഡ്.

ഇന്ത്യയിലെ പ്രൈം ഡേയില്‍ കരീഗറിലെയും സഹേലിയിലെയും കരകൗശലത്തൊഴിലാളികളും വനിതാ സംരംഭകരും ട്രൈബ്‌സ് ഇന്ത്യയില്‍ നിന്നുള്ള കൈകൊണ്ട് നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍, ആദിത്യ ബ്ലൂ പോട്ടറിയില്‍ നിന്നുള്ള ബ്ലൂ മണ്‍പാത്രങ്ങള്‍, ജിവയില്‍ നിന്നുള്ള ആഭരണങ്ങള്‍ തുടങ്ങിയവ പോലുള്ള ഉല്‍പന്നങ്ങളിലെ ഡീലുകള്‍ വാഗ്ദാനം ചെയ്യുന്നു. രാജ്യമെമ്പാടുമുള്ള കരകൗശലത്തൊഴിലാളികള്‍ ഉല്‍പ്പാദിപ്പിച്ച 270 പരം കരകൗശല വസ്തുക്കള്‍ കരീഗര്‍ സ്റ്റോര്‍ഫ്രണ്ടിലെ സെല്ലര്‍മാര്‍ അവതരിപ്പിക്കും. ഗവണ്മെ്ന്റ് വിപണികള്‍, ആന്ധ്രാപ്രദേശില്‍ നിന്നുള്ള APCO കൈത്തറി, മധ്യപ്രദേശില്‍ നിന്നുള്ള മൃഗ്‌നനായനേ എന്നിവര്‍ ഈ പ്രൈം ഡേയില്‍ മംഗല്‍ഗിരി, വെങ്കട്ഗിരി, ചിരള മുതല്‍ മഹേശ്വരി, ചന്ദേരി വരെയുള്ള കൈകൊണ്ട് നെയ്ത വസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്ക് രാജ്യമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പ്രൈം അംഗങ്ങളിലേക്ക് എത്താന്‍ ഈ പ്രൈം ഡേ സഹായിക്കുമെന്ന് ആമസോണ്‍ ഇന്ത്യ ഡയറക്ടര്‍ സെല്ലര്‍ എക്‌സ്പീരിയന്‍സ് പ്രണവ് ഭാസിന്‍ പറഞ്ഞു.


Next Story

Related Stories