TopTop

അഞ്ച് ഇന്ത്യന്‍ ഭാഷകള്‍ക്ക് പിന്തുണയുമായി സ്നാപ് ഇന്‍കോര്‍പറേറ്റഡ്

അഞ്ച് ഇന്ത്യന്‍ ഭാഷകള്‍ക്ക് പിന്തുണയുമായി സ്നാപ് ഇന്‍കോര്‍പറേറ്റഡ്

ബംഗാളി, കന്നഡ, മലയാളം, തമിഴ്, തെലുങ്ക് എന്നീ ഇന്ത്യന്‍ ഭാഷകള്‍ക്ക് കൂടി വരും ആഴ്ചകളില്‍ സാങ്കേതിക പിന്തുണ ലഭ്യമാക്കുമെന്ന് സ്നാപ് ഇന്‍കോര്‍പറേറ്റഡ് പത്രക്കുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം സാങ്കേതിക പിന്തുണ ലഭ്യമാക്കിയ ഹിന്ദി, മറാത്തി, ഗുജറാത്തി, പഞ്ചാബി എന്നീ ഭാഷകള്‍ക്ക് പുറമെയാണിത്. ഇതോടെ ഒമ്പത് ഇന്ത്യന്‍ ഭാഷകള്‍ക്ക് സ്നാപിന്റെ പിന്തുണയായി.

2019ലാണ് ഇന്ത്യയിലെ ആദ്യത്തെ ഓഫീസ് മുംബൈയില്‍ തുറന്ന് പ്രാദേശിക പങ്കാളിത്തങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും, കണ്‍ടന്റ് ക്രിയേറ്റര്‍മാരുടെയും പ്രാദേശിക അഡ്വര്‍ടൈസേഴ്സിന്റെയും കൂട്ടായ്മ രൂപീകരിക്കുകയും ചെയ്തത്. ഇന്ത്യയ്ക്കായി പ്രത്യേക ടൂളുകള്‍, അനുഭവങ്ങള്‍, കണ്‍ടന്റ് എന്നിവയും അവതരിപ്പിച്ചു. ടി സീരീസ്, എന്‍ഡിടിവി, ഡബ്ല്യു ഡബ്ല്യു എം ടൈംസ് ഗ്രൂപ്പ് എന്നിവയുമായുള്ള പങ്കാളിത്തങ്ങളും പ്രഖ്യാപിച്ചു. യഥാര്‍ത്ഥ സുഹൃത്തുക്കളുമായുള്ള ആശയപ്രകാശനം സാധ്യമാക്കുന്നിന് കരുത്തു പകരുകയാണ് സ്നാപ്ചാറ്റെന്ന് സ്നാപ് ഇന്‍കോര്‍പറേറ്റഡ് ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റ്സ് മാനേജിംഗ് ഡയറക്ടര്‍ നാന മുരുഗേശന്‍ പറഞ്ഞു.

ആഗോളതലത്തില്‍ സ്നാപ്ചാറ്റിന് 218 ദശലക്ഷം ദൈനംദിന ഉപയോക്താക്കളാണുള്ളത്. സമീപകാലത്ത് ബിറ്റ്മോജി ടിവിയുമായി സഹകരിച്ച് വ്യക്തിഗത വിനോദ രൂപവും സ്നാപ്ചാറ്റ് അവതരിപ്പിച്ചിരുന്നു


Next Story

Related Stories