TopTop
Begin typing your search above and press return to search.

തനിഷ്‌കിന്റെ കൊച്ചിയിലെ ആദ്യ സ്റ്റോര്‍ പുനരവതരിപ്പിച്ചു

തനിഷ്‌കിന്റെ കൊച്ചിയിലെ ആദ്യ സ്റ്റോര്‍ പുനരവതരിപ്പിച്ചു

പ്രമുഖ ആഭരണ ബ്രാന്‍ഡായ തനിഷ്‌ക് ഇരുപതുവര്‍ഷത്തിനുശേഷം കൊച്ചി രവിപുരത്തെ സ്റ്റോര്‍ പുനരവതരിപ്പിച്ചു. തനിഷ്‌കിന്റെ രവിപുരം സ്റ്റോറിന്റെ ദീര്‍ഘകാല ഉപയോക്താക്കളായ ഡോ. നതാഷ രാധാകൃഷ്ണന്‍, നമിത വിശ്വം, ഇഷ്മല്‍ അബ്ദുള്‍ ലത്തീഫ് എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് തനിഷ്‌ക് ഡയമണ്ട് ആഭരണങ്ങളുടെ വിലയില്‍ 25 ശതമാനം വരെയും സ്വര്‍ണാഭരണങ്ങള്‍ക്ക് ഗ്രാമിന് 300 രൂപ വരെയും ഇളവ് നല്കുമെന്ന് കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ഏഴായിരം ചതുരശ്രയടി വിസ്തീര്‍ണമുള്ള ഷോറൂമില്‍ സ്വര്‍ണത്തിലും ഡയമണ്ടിലുമുള്ള വൈവിധ്യമാര്‍ന്ന ഡിസൈനുകളിലുള്ള ആഭരണങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാത്തരം പ്രശ്നങ്ങളോടും പൊരുതി ശക്തമായ തിരിച്ചുവരവ് ആഘോഷിക്കുകയാണെന്ന് തനിഷ്‌ക് റീട്ടെയ്ല്‍ മേധാവി വിജേഷ് രാജന്‍ പറഞ്ഞു.


Next Story

Related Stories