TopTop
Begin typing your search above and press return to search.

കോവിഡ് കാലത്ത് വന്‍ കൊയ്ത്തുനടത്തി ടെക്‌നോളജി കമ്ബനികള്‍, ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമുണ്ടാക്കി ആമസോണ്‍

കോവിഡ് കാലത്ത് വന്‍ കൊയ്ത്തുനടത്തി ടെക്‌നോളജി കമ്ബനികള്‍, ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമുണ്ടാക്കി ആമസോണ്‍

കോവിഡ് കാലം ലോക സമ്ബദ് വ്യവസ്ഥയെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. അമേരിക്കന്‍ സമ്ബദ് വ്യവസ്ഥ ഈ സാമ്ബത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ 32.9 ശതമാനം ചുരുങ്ങി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രണ്ടാം ലോകയുദ്ധത്തിന് ശേഷം ഇത്തരമൊരു അവസ്ഥ അമേരിക്കന്‍ സമ്ബദ് വ്യവസ്ഥയ്ക്ക് നേരിടേണ്ടി വന്നിട്ടില്ല. ഇന്ത്യയുള്‍പ്പെടെയുള്ള പല രാജ്യങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. എന്നാല്‍ ഈ പൊതു രീതിയില്‍നിന്ന് വ്യത്യസ്തമായി കോവിഡ് കാലത്ത് വന്‍ നേട്ടം കൊയ്തവരാണ് ടെക്‌നോളജി കമ്ബനികള്‍.

ആമസോണ്‍, ഫേസ്ബുക്ക്, ആപ്പിള്‍, എന്നീ കമ്ബനികളാണ് ഈ ദുരിത കാലത്തും വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിയത്.

ജൂണ്‍ മാസത്തില്‍ അവസാനിച്ച മൂന്ന് മാസത്തില്‍ ആമസോണിന്റെ വില്‍പ്പന 40 ശതമാനമാണ് വര്‍ധിച്ചത്. വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രം തുടങ്ങിയവ ഉള്‍പ്പെടെ ഫേസ്ബുക്കിന്റെ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഈ കാലയളവില്‍ 15 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായത്.

1994 ല്‍ കമ്ബനി സ്ഥാപിച്ചതിന് ശേഷം ഒരു ക്വാര്‍ട്ടറില്‍ ഉണ്ടാക്കാവുന്ന ഏറ്റവും വലിയ ലാഭമാണ് ആമസോണ്‍ ഉണ്ടാക്കിയത്. 520 കോടി ഡോളറിന്റെ ലാഭമാണ് ആമസോണ്‍ ഈ കാലയളവില്‍ ഉണ്ടാക്കിയത്. കഴിഞ്ഞ വര്‍ഷം ഇത് 260 കോടി ഡോളറായിരുന്നു. വില്‍പനയിലുണ്ടായ വന്‍ വര്‍ധനയാണ് ചരിത്രത്തിലെ ഏറ്റവും വലിയ ലാഭം ഉണ്ടാക്കാന്‍ കമ്ബനിയെ സഹായിച്ചത്. ഡിമാന്റിലുണ്ടായ വന്‍ വര്‍ധന നേരിടുന്നതിന് പുതുതായി 1,75,000 ആളുകളെയാണ് ആമസോണ്‍ പുതുതായി നിയമിച്ചത്. സാധനങ്ങള്‍ സംഭരിച്ചുവെക്കാനുള്ള ഗോഡൗണുകള്‍ ഇല്ലാതായിരിക്കയാണെന്ന് കമ്ബനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ബ്രിയാന്‍ ഓല്‍സാവിസ്‌കി പറഞ്ഞു.

ആപ്പിളിന്റെ ഈ സാമ്ബത്തിക പാദത്തിലെ വളര്‍ച്ച നിരക്ക് 11 ശതമാനമാണ്. ലാഭം 1125 കോടി ഡോളറായി വര്‍ധിച്ചു. ഐ പാഡുകളുടെ വില്‍പ്പനയാണ് ഈക്കാലയളവില്‍ ഏറ്റവും വര്‍ധിച്ചതെന്ന് കമ്ബനി അധികൃതര്‍ പറഞ്ഞു. ഫേസ്ബുക്കിന്റെ പരസ്യവരുമാനത്തിന്റെ വളര്‍ച്ച നിരക്കില്‍ കുറവുണ്ടായെങ്കിലും ഉപഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. കമ്ബനിയുടെ ലാഭം ജൂണില്‍ അവസാനിച്ച പാദത്തില്‍ 520 കോടി ഡോളറായി. ഫേസ്ബുക്കിന്റെ വിവിധ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ ജൂണ്‍ മാസത്തെ അപേക്ഷിച്ച്‌ 15 ശതമാനത്തിന്റെ വര്‍ധനയുണ്ടായെന്നാണ് കമ്ബനിയുടെ കണക്ക്. എന്നാല്‍ കോവിഡ് ലോക്ഡൗണ്‍ കഴിഞ്ഞ് സാധാരണ നിലയിലെത്തുമ്ബോള്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്നാണ് കമ്ബനി കരുതുന്നത്.

എന്നാല്‍ ഗൂഗിളിനെ സംബന്ധിച്ച്‌ ഇത് നല്ല കാലമായിരുന്നില്ല. വരുമാനത്തില്‍ രണ്ട് ശതമാനത്തിന്റെ കുറവാണ് ഇക്കാലയളവില്‍ ഉണ്ടായത്. ലാഭത്തില്‍ 30 ശതമാനത്തിന്റെ കുറവ് ജൂണില്‍ അവസാനിച്ച മൂന്ന് മാസത്തെ സാമ്ബത്തിക പാദത്തില്‍ ഉണ്ടായെന്നാണ് കണക്കാക്കപ്പെടുന്നത്.


Next Story

Related Stories