കുടിശ്ശികയിനയിനത്തില് രാജ്യത്തെ ടെലികോം കമ്ബനികള്‍ സര്‍ക്കാറിന് നല്‍കാനുള്ള 92,000 കോടി രൂപ അടച്ചേ മതിയാകു എന്ന സുപ്രീം കോടതി. സര്‍ക്കാറിന് നല്‍കാനുള്ള തുക ജനുവരി 24നകം അടക്കണമെന്ന മുന്‍ ഉത്തരവ് പുനഃപ്പരിശോധിക്കണമെന്ന ടെലികോം കമ്ബനികളുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. ഭാരതി എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ കമ്ബനികളാണ് കോടതിയെ സമീപിച്ചത്.
ഹര്‍ജിക്കൊപ്പം കമ്ബനികള്‍ സമര്‍പ്പിച്ച രേഖകളും വിവരങ്ങളും പരിശോധിച്ച കോടതി വിധി പുനഃപരിശോധിക്കാനാവശ്യമായ കാരണങ്ങല്‍ കണ്ടെത്താനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജികള്‍ തള്ളിയത്. കമ്ബനികള്‍ ആവശ്യപ്പെട്ടത് പ്രകാരം കുടിശ്ശിക ഒടുക്കുന്നതിനായി നേരത്തെ ആറുമാസത്തെ സമയം കേന്ദ്രം സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇത് അവസാനിക്കാനിരിക്കെയാണ് കമ്ബനികള്‍ ഹര്‍ജി സമര്‍പ്പിച്ചത്.
കണക്കുകള്‍ പ്രകാരം ഭാരതി എയര്‍യെല്‍ ലൈസന്‍സ് ഫീസായി 21,682.13 കോടിയൂപയും, വോഡഫോണ്‍ ഐഡിയ 19,823.71 കോടി രൂപയും റിലയന്‍സ് കമ്യൂണിക്കേഷന്‍സ് 16,546.47 കോടി രൂപയുമാണ് മുന്‍ കണക്കുകള്‍ പ്രകാരം അടയ്ക്കാനുള്ളത്. 2015ലെ ടെലികോം ട്രിബ്യൂണല്‍ വിധിന്യായത്തിന്റെ അടിസ്ഥാനത്തിലുള്ള എജിആര്‍ കണക്കാണിത്. എന്നാല്‍, പുതുക്കിയ എജിആര്‍ അനുസരിച്ച് ഈ തുക ഗണ്യമായി ഉയരും.
രാജ്യത്തെ ടെലികോം മേഖലയിലെ കടുത്ത മത്സരത്തിനിടയിലാണ് വ്യാഴാഴ്ചത്തെ കോടതി നടപടി. കമ്ബനികല് സര്‍ക്കാറിന് നല്‍കാനുള്ള തുകയും പലിശയും ഉള്‍പ്പെടെയാണ് 92,000 കോടി രൂപ നല്‍കണമെന്ന ടെലികോം വകുപ്പിന്റെ ആവശ്യം ഒക്ടോബറില്‍ സുപ്രീം കോടതി ശരിവച്ചത്. ഇതിനായി മുന്ന് മാസത്തെ സമയമായിരുന്നു കോടതി അനുവദിച്ചത്.
ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് (ആര്‍കോം) എന്നിവയില്‍ നിന്ന് 92,000 കോടി രൂപയും സ്പെക്ട്രം ഉപയോഗ ഫീസായി 41,000 കോടി എന്നിങ്ങനെയായിരുന്നു ടെലികോം വകുപ്പ് ആവശ്യപ്പെട്ടത്. ഇത് പ്രകാരം ഭാരതി എയര്‍ടെല്ലിന് 23,000 കോടി രൂപയും വോഡഫോണ്‍ ഐഡിയ 19,823.71 കോടി രൂപ, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് 16,456.47 കോടി രൂപ എന്നിങ്ങനെയായിരുന്നു ഒടുക്കേണ്ടത്.
എന്നാല്‍, 2017 ഡിസംബറില്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ച റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് പിന്നാലെ പാപ്പരായി പ്രഖ്യാപിക്കണമെന്ന ആവശ്യപ്പെട്ട് അപേക്ഷയും നല്കി. പിന്നാലെ പ്രതിസന്ധി വ്യക്തമാക്തി വോഡഫോണും രംഗത്തെത്തി. പണം അടയ്ക്കുന്നതിന് സര്‍ക്കാര്‍ ഇടപെട്ട് ആശ്വാസം പ്രഖ്യാപിക്കുകയോ നിയമപരമായ പരിഹാരം കണ്ടെത്തുകയോ ചെയ്തില്ലെങ്കില്‍ ഇന്ത്യയില്‍ ബിസിനസ്സ് തുടരാനാവില്ലെന്നായിരുന്നു വോഡഫോണിന്റെ പ്രതികരണം.