TopTop
Begin typing your search above and press return to search.

വളര്‍ച്ച ഇരട്ടിയാക്കാന്‍ ലക്ഷ്യമിട്ട് യൂണിയന്‍ എഎംസി

വളര്‍ച്ച ഇരട്ടിയാക്കാന്‍ ലക്ഷ്യമിട്ട് യൂണിയന്‍ എഎംസി

യൂണിയന്‍ എഎംസി തങ്ങളുടെ എയുഎം (അസറ്റ് അണ്ടര്‍ മാനേജ്മെന്റ്) വളര്‍ച്ച ഇരട്ടിയാക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചു. ബി30 നഗരങ്ങളില്‍ നിന്നുള്ള വളര്‍ച്ചയോടെ എയുഎം 10,000 കോടിയിലേക്ക് എത്തിക്കുമെന്ന് കമ്പനി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി യൂണിയന്‍ എഎംസി പ്രവര്‍ത്തനത്തില്‍ ഗണ്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പ്രമുഖ ഇന്ത്യന്‍ പൊതുമേഖലാ ബാങ്കായ യൂണിയന്‍ ബാങ്കും ജപ്പാനിലെ ദായ്-ഇചി ലൈഫ് ഹോള്‍ഡിംഗ്‌സും ചേര്‍ന്നാണ് കമ്പനിയെ സ്‌പോണ്‍സര്‍ ചെയ്യുന്നത്.

റീട്ടെയില്‍ നിക്ഷേപകരില്‍ നിന്നും ബി30 നഗരങ്ങളില്‍ നിന്നുമുള്ള യൂണിയന്‍ മ്യൂച്വല്‍ ഫണ്ടിന്റെ എഎയുഎമിലേക്കുള്ള സംഭാവന മികച്ചതാണെന്ന് യൂണിയന്‍ എഎംസി സി.ഇ.ഒ ജി പ്രദീപ്കുമാര്‍ പറഞ്ഞു. ശക്തമായ നിക്ഷേപ പ്രക്രിയ, മികച്ച വിപണന തന്ത്രം എന്നിവയുമായി ചേര്‍ന്ന് ഒരു വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ എയുഎം നിലവിലെ നിലവാരത്തില്‍ നിന്ന് ഇരട്ടിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.


Next Story

Related Stories