TopTop
Begin typing your search above and press return to search.

ഐകിഡോ നെക്സ്റ്റ് എയര്‍ കൂളറുകളുടെ പുതിയ ശ്രേണി വി-ഗാര്‍ഡ് പുറത്തിറക്കി

ഐകിഡോ നെക്സ്റ്റ് എയര്‍ കൂളറുകളുടെ പുതിയ ശ്രേണി വി-ഗാര്‍ഡ് പുറത്തിറക്കി

വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ഐകിഡോ നെക്സ്റ്റ് എയര്‍ കൂളറുകളുടെ പുതിയ ശ്രേണി പുറത്തിറക്കി. പൂര്‍ണ്ണമായും റിമോട്ടിലൂടെ നിയന്ത്രിക്കാവുന്ന ഐകിഡോ നെക്സ്റ്റ് എയര്‍ കൂളറുകള്‍ യൂസര്‍ ഫ്രണ്ട്‌ലിയാണെന്നു കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. സ്മാര്‍ട്ട് ഹ്യുമിഡിറ്റി കണ്‍ട്രോള്‍, സ്മാര്‍ട്ട് സ്ലീപ്പ് മോഡ്, സ്മാര്‍ട്ട് മെമ്മറി ഫംഗ്ഷന്‍, ലോ വാട്ടര്‍ ലെവല്‍ അലാറം എന്നിങ്ങനെയുള്ള സവിശേഷതകളും ഇതിനുണ്ട്.

25 ലിറ്റര്‍ മുതല്‍ 85 ലിറ്റര്‍ വരെ വ്യത്യസ്തമായ ടാങ്ക് കപ്പാസിറ്റിയില്‍ കൂളറുകള്‍ ലഭ്യമാണ്. കൂടുതല്‍ കൂളിങ് ഉറപ്പുനല്‍കുന്ന ഡെന്‍സ് നെസ്റ്റ് സാങ്കേതികവിദ്യയുള്ള ഹണികോമ്പ് പാഡുകള്‍, വിശാലമായ ടാങ്ക് കപ്പാസിറ്റി എന്നിവയും ഐകിഡോ നെക്സ്റ്റ് എയര്‍ കൂളറുകളുടെ മറ്റു പ്രത്യേകതകളാണ്. അര്‍ദ്ധരാത്രിയില്‍ ഉറക്കമുണരുന്നതിനും തണുത്ത വാട്ടര്‍ ടാങ്ക് വീണ്ടും നിറയ്ക്കുന്നതിനും ഉപഭോക്താവിനുണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഐകിഡോ നെക്സ്റ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അധിക കട്ടിയുള്ള കൂളിംഗ് പാഡുകള്‍, ഉയര്‍ന്ന ടാങ്ക് ശേഷി, റിമോട്ട് മുതലായ സവിശേഷതകളോടെയാണ് ഐകിഡോ എന്‍എക്സി വരുന്നതെന്ന് വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എം ഡി മിഥുന്‍ ചിറ്റിലപ്പിള്ളി പറഞ്ഞു.


Next Story

Related Stories