UPDATES

വിപണി/സാമ്പത്തികം

സഹോദരന്‍ മല്‍വിന്ദര്‍ തന്റെ ഭാര്യയുടെ വ്യാജ കയ്യൊപ്പ് ഉപയോഗിച്ച് തട്ടിപ്പ് നടത്തി; ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയറിന്റെ മുന്‍ ഉടമ ശിവീന്ദര്‍ സിങ്ങ്

ഡല്‍ഹിയിലെ ദേശീയ കമ്പനി ട്രൈബ്യുണലില്‍ സമര്‍പ്പിച്ച പരാതിയിലാണ് ഇക്കാര്യം ആരോപിച്ചത്.

രാജ്യത്തെ പ്രമുഖ ആശുപത്രി ശൃംഖലയായ ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ കമ്പനിയെ കടക്കെണിയില്‍ കുടുക്കിയ ഇടപാടുകളിലേക്ക് നീങ്ങിയതിന് പിന്നില്‍ തന്റെ മൂത്ത സഹോദരന്‍ മല്‍വീന്ദര്‍ സിങിന്റെ നടപടികളാണെന്നാണ് ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ മുന്‍മേധാവിയും സഹോദരനുമായ ശിവീന്ദര്‍ മോഹന്‍ സിങ്. മല്‍വീന്ദര്‍ തന്റെ ഭാര്യയുടെ വ്യാജ കയ്യൊപ്പ് ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നും ശിവീന്ദര്‍ പറയുന്നു. ഡല്‍ഹിയിലെ ദേശീയ കമ്പനി ട്രൈബ്യുണലില്‍ സമര്‍പ്പിച്ച പരാതിയിലാണ് ഇക്കാര്യം ആരോപിച്ചത്.

കമ്പനി മുന്‍ മേധാവി സുനില്‍ ഗോദ്വാനിയുടെ പേരും ശിവീന്ദര്‍ പരാതിയില്‍ പറയുന്നുണ്ട്. മല്‍വീന്ദറിന്റെയും സുനില്‍ ഗോദ്വാനിയുടെയും പ്രവര്‍ത്തനങ്ങള്‍ ഫോര്‍ടിസ്, ആര്‍ എച്ച് സി ഹോള്‍ഡിംഗ്, റെലിഗേയര്‍ എന്നീ കമ്പനികളെ തകര്‍ക്കുന്നതായിരുന്നു. ഷെയര്‍ ഹോള്‍ഡര്‍മാര്‍, ജിവനക്കാര്‍ എന്നിവര്‍ക്ക് ഉണ്ടായിരുന്ന വിശ്വാസ്യത ഇരുവരും ചേര്‍ന്ന് ഇല്ലാതാക്കിയെന്നും ശിവീന്ദര്‍ പരാതിയില്‍ പറയുന്നു. ഇത്തരത്തില്‍ അനധികൃതമായി കൈമാറ്റം നടത്തിയ ഫണ്ടുകള്‍ തിരികെ നല്‍കാന്‍ മല്‍വീന്ദറിനോട് നിര്‍ദേശിക്കണമെന്നും പരാതി ആവശ്യപ്പെടുന്നു.

ഇന്ത്യയിലെ ശതകോടീശ്വരന്‍മാരില്‍ ഉള്‍പ്പെട്ട സിങ്ങ് സഹോദരന്‍മാര്‍ ഫെബ്രുവരിയില്‍ ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും രാജിവയ്ക്കകുകയും റാന്‍ ബാക്‌സിയെ ജപ്പാന്‍ ആസ്ഥാനമായി കമ്പനിയായ ഡായാചി സാന്‍കോയ്ക്കം വില്‍ക്കുകയും ചെയ്തിരുന്നു. ഈ ഇടപാടും വിവാദത്തിലാണ് കലാശിച്ചത്. വിവരങ്ങള്‍ മറച്ചുവെച്ച് മൂല്യം പെരുപ്പിച്ചുകാട്ടി ജപ്പാന്‍ കമ്പനിയെ കച്ചവടത്തിലേക്ക് ആകര്‍ഷിച്ചതിന് അവര്‍ക്ക് 3500 കോടി രൂപ നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിറകെയാണ് സിങ്ങ് സഹോദരന്‍മാര്‍ അനധികൃതമായി സ്വന്തമാക്കിയ 500 കോടി രൂപയിലധികം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ ജൂണില്‍ നിയമനടപടി ആരംഭിച്ചത്. വായ്പ ഇടപാടില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.

നിലവില്‍ ഒരുശതമാനത്തില്‍ താഴെയാണ് ഫോര്‍ട്ടിസ് കമ്പനിയില്‍ ഇരുവര്‍ക്കുമുള്ള ഉടമസ്ഥാവകാശം. ഇന്ത്യയിലെ പ്രമുഖ ആശുപത്രി ശൃംഖലയായ ഫോര്‍ട്ടിസിന് കീഴില്‍ മുപ്പതിലധികം സ്വകാര്യ ആശുപത്രികളാണുള്ളത്. ഇന്ത്യന്‍ ഔഷധവ്യവസായത്തിലെ വിജയത്തിന്റെ പ്രതീകമായിരുന്നു ഒരുകാലത്ത് റാന്‍ബാക്‌സി. 2008-ലെ വില്‍പ്പന കണക്കുകള്‍ പ്രകാരം 4.6 ബില്ല്യണ്‍ ഡോളറായിരുന്നു അതിന്റെ മൂല്യം.

അതിനിടെ ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ ലിമിറ്റഡിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ഗഗന്‍ദീപ് സിംഗ് ബേദി ദിവസങ്ങള്‍ക്ക് മുന്‍പ് രാജി വച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് ബേദിയുടെ രാജിയെന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം. ഏഴ് വര്‍ഷക്കാലമായി ഫോര്‍ട്ടിസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ബേദി 2014 സെപ്റ്റംബറിലാണ് സിഎഫ്ഒ സ്ഥാനത്തേക്ക് നിയമിതനായത്. രൂക്ഷമായ ബിഡിംഗ് തര്‍ക്കങ്ങള്‍ക്കൊടുവില്‍ മലേഷ്യന്‍ സ്ഥാപനമായ ഐഎച്ച്എച്ച് ഹെല്‍ത്ത് കെയര്‍ ഹെര്‍ഹാഡ് സമര്‍പ്പിച്ച ഏറ്റെടുക്കല്‍ പ്രപ്പോസല്‍ ഫോര്‍ട്ടിസ് സ്വീകരിച്ച് ഒരാഴ്ചക്കു ശേഷമായിരുന്നു അദ്ദേഹത്തിന്റെ വിരമിക്കല്‍.

മറ്റൊരു ഇന്ത്യന്‍ ധനിക കുടുംബം കൂടി പ്രതിക്കൂട്ടില്‍; മല്‍വീന്ദര്‍-ശിവേന്ദര്‍ സഹോദരങ്ങളുടെ കഥ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍