വിപണി/സാമ്പത്തികം

ജീവനക്കാരുടെ സമരം, ക്രിസ്മസ് അവധി; അഞ്ച് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല

തുടര്‍ച്ചയായ അവധിമൂലം എടിഎമ്മുകളുടെ പ്രവര്‍ത്തനവും താറുമാറായേക്കും

ജീവനക്കാരുടെ സമരവും മറ്റുമായി തുടര്‍ച്ചയായി അഞ്ച് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. 21ന് ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍ രാജ്യവ്യാപകമായി സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

നാലാം ശനിയാഴ്ചയായ 22നും ഞായര്‍ 23നും ബാങ്കുകള്‍ക്ക് അവധിയാണ്. എന്നാല്‍ 24ന് ബാങ്കുകള്‍ പ്രവര്‍ത്തിക്കും. 25ന് ക്രിസ്മസ് അവധിയുമാണ്.

26ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. തുടര്‍ച്ചയായ അവധിമൂലം എടിഎമ്മുകളുടെ പ്രവര്‍ത്തനവും താറുമാറായേക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍