TopTop
Begin typing your search above and press return to search.

ഹോര്‍ലിക്സിനെ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ സ്വന്തമാക്കി

ഹോര്‍ലിക്സിനെ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ സ്വന്തമാക്കി
രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഉത്പന്ന നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ഗ്ലാക്സോ സ്മിത്ത്ക്ലൈന്‍ കണ്‍സ്യൂമറിനെ സ്വന്തമാക്കി. ഹോര്‍ലിക്സ് ബ്രാന്‍ഡ് ഉള്‍പ്പടെയുള്ള ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ഗ്ലാക്സോ. കണ്‍സ്യൂമര്‍ ഉത്പന്നമേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ ഡീലെന്ന് ഇതിനെ വിശേഷിപ്പിക്കാം.

31,700 കോടി രൂപയുടതാണ് ഇടപാട് .ഇത് പ്രകാരം ഗ്ലാക്സോ കണ്‍സ്യൂമര്‍ ഇന്ത്യ ഓഹരി ഉടമകള്‍ക്ക് ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ 4.39 ശതമാനം ഓഹരി ലഭിക്കും.സ്വിസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ നോവാര്‍ട്ടിസുമായി 2015 മുതല്‍ കണ്‍സ്യൂമര്‍ ഹെല്‍ത്ത് കെയര്‍ ബിസിനസില്‍ ജി എസ് കെ പങ്കാളിയാണ്. ഈ സംയുക്ത സംരഭത്തിന്റെ 36.5 ശതമാനം ഓഹരികള്‍ വാങ്ങുന്നതിന് പണം കണ്ടെത്താനാണ് ഹോര്‍ലിക്‌സ് ഉള്‍പ്പെടെയുള്ള ആരോഗ്യസംരക്ഷണ ഉത്പന്ന ബ്രാന്‍ഡുകള്‍ വില്‍ക്കാന്‍ ശ്രമംനടത്തിയത്.

2015 ലാണ് കണ്‍സ്യൂമര്‍ ഹെല്‍ത്ത് കെയര്‍ ബിസിനസില്‍ ജി എസ് കെയും നോവാര്‍ട്ടിസും പങ്കാളികളാകുന്നത്. ഹോര്‍ലിക്സ് ഉള്‍പ്പടെയുള്ള ആരോഗ്യ സംരക്ഷണ ഉത്പന്നങ്ങളുടെ ബ്രാന്‍ഡ് വില്‍ക്കാനൊരുങ്ങുന്നതായി ഗ്ലാക്സോയുടെ ചീഫ് എക്സിക്യൂട്ടീവ് എമ്മ വാമ്സ് ലി കഴിഞ്ഞ മാര്‍ച്ചില്‍തന്നെ വ്യക്തമാക്കിയിരുന്നു.

Next Story

Related Stories