UPDATES

വിപണി/സാമ്പത്തികം

വ്യാപാര യുദ്ധം ആഗോള സമ്പദ് വ്യവസ്ഥയെ 430 ബില്ല്യണ്‍ ഡോളര്‍ നഷ്ടത്തിലെത്തിക്കും: ഐഎംഎഫ്

അമേരിക്കയും അവരുടെ വ്യാപാര പങ്കാളികളും ചേര്‍ന്ന് സൃഷ്ടിച്ചിരിക്കുന്ന ഭീഷണികള്‍ ആഗോള സാമ്പത്തിക വളര്‍ച്ചയെ 2020-ഓടെ 0.5% വരെ കുറയ്ക്കുകയോ, മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ 430 ബില്യണ്‍ ഡോളര്‍ കുറയുകയോ ചെയ്യുമെന്ന് ഐഎംഎഫ് പറയുന്നു.

അമേരിക്കയും ലോകത്തിന്റെ മറ്റു ഭാഗങ്ങളും തമ്മില്‍ ഉയര്‍ന്നുവരുന്ന വ്യാപാര സംഘര്‍ഷങ്ങള്‍ ആഗോള സമ്പദ് വ്യവസ്ഥയേ 430 ബില്ല്യണ്‍ ഡോളര്‍ നഷ്ടത്തിലേക്ക് കൊണ്ടെത്തിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ എം എഫ്) മുന്നറിയിപ്പ് നല്‍കുന്നു. താരിഫ് യുദ്ധം തുടരുകയാണെങ്കില്‍ അത് അമേരിക്കയെ തന്നെയാകും കൂടുതല്‍ ബാധിക്കുക. അമേരിക്കയും അവരുടെ വ്യാപാര പങ്കാളികളും ചേര്‍ന്ന് സൃഷ്ടിച്ചിരിക്കുന്ന ഭീഷണികള്‍ ആഗോള സാമ്പത്തിക വളര്‍ച്ചയെ 2020-ഓടെ 0.5% വരെ കുറയ്ക്കുകയോ, മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ 430 ബില്യണ്‍ ഡോളര്‍ കുറയുകയോ ചെയ്യുമെന്ന് ഐഎംഎഫ് പറയുന്നു. എല്ലാ സമ്പദ് വ്യവസ്ഥളേയും കാര്യമായി ബാധിക്കുമെങ്കിലും ആഗോള വിപണികളിലെ കയറ്റുമതിയില്‍ താരതമ്യേന ഉയര്‍ന്ന നികുതി വിഹിതത്തോടെ പ്രതിസന്ധിയുടെ കേന്ദ്രമെന്ന നിലയില്‍ അമേരിക്ക സ്വയം അവരോധിക്കുമെന്ന് ഐഎംഎഫ് വിലയിരുത്തുന്നു.

ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന 200 ബില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള ചരക്കുകള്‍ക്ക് 10% അധിക നികുതി ഏര്‍പ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ആഴ്ച ട്രംപ് ഉത്തരവിട്ടിരുന്നു. ഈ മാസം തുടക്കത്തില്‍ 34 ബില്ല്യണ്‍ ഡോളറാണ് ചൈനക്കുമേല്‍ ചുമത്തിയ അധിക നികുതി. എന്നാല്‍ അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് തീരുവ ചുമത്തി ചൈനയും തിരിച്ചടിച്ചു. ഇത് കൂടുതല്‍ വ്യാപാര പ്രതിസന്ധിയിലേക്കാണ് ലോകത്തെ നയിക്കുന്നത്. യൂറോപ്യന്‍ യൂണിയനാണ് ഏറ്റവും വലിയ വ്യാപാര പ്രതിസന്ധി സൃഷിക്കുന്നതെന്നും ട്രംപ് നേരെത്തെ പറഞ്ഞിരുന്നു.
വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടെ തിങ്കളാഴ്ച പുറത്തിറക്കിയ പുതിയ ആഗോള സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ ആഗോള സാമ്പത്തിക വ്യവസ്ഥ അപകടത്തിലാണെന്ന് ഐഎംഎഫ് പറയുന്നു. ആഗോള വളര്‍ച്ച ശക്തമായി തുടരുകയാണെങ്കിലും വികസനം കുറയുകയാണ്. രാജ്യങ്ങള്‍ സ്വന്തം താല്പര്യങ്ങള്‍ നോക്കുന്നതിന് ഒപ്പം പൊതുവായ താല്‍പര്യങ്ങള്‍ കൂടെ സംരക്ഷിക്കണമെന്നും ബഹുസ്വര സഹകരണം അത്യന്താപേക്ഷിതമാണെന്നും ഐഎംഎഫിന്റെ സാമ്പത്തിക ഉപദേഷ്ടാവായ മൗറിസ് ഒബ്‌സ്‌ഫെല്‍ഡ് പറഞ്ഞു.

ദുര്‍ബലരായ അന്താരാഷ്ട്ര വ്യാപാരികള്‍ അടിയന്തിര ഭീഷണിക്കുപുറമേ അമിതമായ സംരക്ഷണ നടപടികള്‍ ബിസിനസ്സ് നിക്ഷേപത്തെ തടയിടുമെന്നും, ആഗോള വിതരണ ശൃംഖലകളെ തടസ്സപ്പെടുത്തുമെന്നും, ഉത്പാദനക്ഷമത കുറയ്ക്കുമെന്നും അത് ഉപഭോക്തൃ വസ്തുക്കളുടെ വില കുത്തനെ ഉയര്‍ത്തുമെന്നും ഐഎംഎഫ് മുന്നറിയിപ്പ് നല്‍കുന്നു. ലോക സമ്പദ്ഘടന കൂടുതല്‍ വെല്ലുവിളികള്‍ നേരിടുകയാണെങ്കിലും, ആഗോള സാമ്പത്തിക വളര്‍ച്ച 3.9 ശതമാനമായി തുടരുമെന്നും ഐഎംഎഫ് വിലയിരുത്തുന്നുണ്ട്. എന്നിരുന്നാലും, യൂറോപ്യന്‍ യൂണിയന്‍, യുകെ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ദുര്‍ബലമായ വളര്‍ച്ചക്കിടയിലും രാഷ്ട്രീയ പിരിമുറുക്കങ്ങള്‍ വര്‍ദ്ധിക്കുന്നതിനിടയിലും മാന്ദ്യം തുടരും. 2018-ന്റെ ആദ്യ ത്രൈമാസത്തില്‍ ദുര്‍ബലമായ സാമ്പത്തിക വളര്‍ച്ചയുടെ അനന്തരഫലമായി യുകെയിലെ വളര്‍ച്ച ഈ വര്‍ഷം 1.4% മായിരിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇത് 1.6% ആയിരുന്നു.

യൂറോപ്യന്‍ രാജ്യങ്ങളായ ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങളില്‍ ഈ വര്‍ഷം വളര്‍ച്ചാനിരക്ക് കുത്തനെ കുറയുകയാണുണ്ടായത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ നോക്കുമ്പോള്‍ വളര്‍ച്ചയില്‍ 0.3 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. യൂറോസോണിന്റെ വളര്‍ച്ചാ നിരക്ക് 2.2 ശതമാനമായി കുറയുമെന്നും ഐഎംഎഫ് പ്രവചിക്കുന്നു. 2.4 ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു നേരത്തെ പ്രവചിച്ചിരുന്നത്. അതേസമയം ട്രംപിന്റെ നികുതി പരിഷ്‌കാരങ്ങള്‍ക്കിടയിലും ചൈന 6.4 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ഐഎംഎഫ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍