വിപണി/സാമ്പത്തികം

2018 ല്‍ ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് പുത്തന്‍ പ്രതീക്ഷകള്‍?

സര്‍വ്വെയില്‍ വിവരങ്ങള്‍ നല്‍കുന്ന പ്രതീക്ഷ അടുത്ത ആറുമാസത്തിനകം ഇന്ത്യയിലെ റിയല്‍ എസ്റ്റെയ്റ്റ് മേഖലയില്‍ പുത്തന്‍ ഉണര്‍വുകള്‍ ഉണ്ടാകുമെന്നാണ്

ഇന്ത്യന്‍ റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ സംമ്പന്ധിച്ചിടത്തോളം പോയ വര്‍ഷം ഏറെ നിരാശയുണ്ടാക്കിയ വര്‍ഷമായിരുന്നു. നോട്ടുനിരോധനവും ജി എസ് ടിയും രാജ്യത്തുടന്നീളമുളള റിയല്‍ എസ്റ്റെയ്റ്റ് ബിസിനസിനെ തകര്‍ത്തു. രാജ്യ തലസ്ഥാന മേഖലയാണ് (എന്‍സിആര്‍) അതുണ്ടാക്കിയ ആഘാതത്തില്‍ വലിയ തോതില്‍ തകര്‍ച്ച നേരിട്ടത്. പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ എത്രയോ പദ്ധതികളാണ് എന്‍സിആറിലുളളത്. സമയത്തിന് പൂര്‍ത്തിയാക്കാത്തത് കാരണം ഉപഭോക്താക്കള്‍ക്ക് നിര്‍മ്മാതാക്കളിലുളള വിശ്വാസം തകര്‍ന്നു.

എന്നാല്‍, 2018 ല്‍ സ്ഥിതി വ്യത്യസ്തമാണ്, ചുരുങ്ങിയത് ചില മേഖലയിലെങ്കിലുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപഭോക്താക്കളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് ഈ രംഗത്ത് വന്ന പുതിയ നിയമം. റിയല്‍ എസ്റ്റേയ്റ്റ് റഗുലേഷന്‍ ആന്‍ഡ് ഡവലപ്പ്‌മെന്റ് ആക്ട് (ആര്‍ ഇ ആര്‍ എ) പ്രകാരം നിര്‍മ്മാതാക്കള്‍ പ്രോപ്പര്‍ട്ടി വില്‍പ്പന നടത്തുന്നതിനു മുമ്പെ രജിസ്റ്റര്‍ ചെയ്യണം. ഈ നിയമം ഉപഭോക്താക്കളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്ന് വിദഗധര്‍ പറയുന്നു. അസംഘടിതമേഘലക്ക് ഇത് അത്ര സന്തോഷം നല്‍കുന്ന വാര്‍ത്തയല്ല. ഈ രംഗത്തെ വമ്പന്‍മാര്‍ തങ്ങളുടെ വിപണനം ശക്തിപെടുത്തുമ്പോള്‍ ചെറുകിട കച്ചവടക്കാര്‍ ഇടം കാലിയാക്കുമെന്നാണ് അവരുടെ പ്രതീക്ഷ. അതുകൊണ്ട് തന്നെ വിലയില്‍ ഉയര്‍ച്ചയുണ്ടാകുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.

അതുകൊണ്ട് തന്നെ 2018 റിയല്‍ എസ്റ്റെയ്റ്റ് രംഗത്ത് പുത്തന്‍ ഉണര്‍വ്വുകളാണ് വാഗ്്ദാനം ചെയ്യുന്നതെന്നാണ് ഈ രംഗത്തുളളവരുടെ വിലയിരുത്തല്‍. ക്വിക്കര്‍ ഹോംസ് ഈയിടെ നടത്തിയ ഒരു സര്‍വ്വയില്‍ 300 ബില്‍ഡേര്‍സ് ഏഴ് വന്‍സിറ്റികളില്‍ അവരുടെ പ്രതീക്ഷകള്‍ നേടിയെന്നാണ് വ്യക്തമാക്കുന്നത്. സര്‍വ്വെയില്‍ വിവരങ്ങള്‍ നല്‍കുന്ന പ്രതീക്ഷ അടുത്ത ആറുമാസത്തിനകം ഇന്ത്യയിലെ റിയല്‍ എസ്റ്റെയ്റ്റ് മേഖലയില്‍ പുത്തന്‍ ഉണര്‍വുകള്‍ ഉണ്ടാകുമെന്നാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍