വിപണി/സാമ്പത്തികം

ജിയോയുടെ ഹാപ്പി ന്യൂ ഇയര്‍ 2018 ഓഫര്‍; ജനുവരി 9 മുതല്‍ 149 രൂപയ്ക്കു പ്രതിദിനം 1 ജിബി അണ്‍ലിമിറ്റഡ് ഡാറ്റാ പാക്കേജ്

Print Friendly, PDF & Email

മൊബൈല്‍ ഇന്റര്‍നെറ്റ് വിപണിയിലെ ഏറ്റവും കുറഞ്ഞ പ്രതിമാസ 149 രൂപ ഡാറ്റാ താരിഫ് ജിയോയുടെതാകും

A A A

Print Friendly, PDF & Email

ഉപഭോക്താക്കളെ വീണ്ടും സന്തോഷിപ്പിച്ച് ജിയോയുടെ ഹാപ്പി ന്യൂ ഇയര്‍ 2018 ഓഫര്‍. 149 രൂപയ്ക്ക് പ്രതിദിനം 1 ജി ബി അണ്‍ലിമിറ്റഡ് ഡാറ്റ പാക്കേജുമായാണ് ജിയോ ഇത്തവണ എത്തിയിരിക്കുന്നത്. ഇതിനോടൊപ്പം ജിയോയുടെ നിലവിലുള്ള എല്ലാ 1 ജി ബി പാക്കിനും രണ്ടു അനുബന്ധ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലുള്ള എല്ലാ1 ജി ബി പാക്കിനും 50 ശതമാനം അധികം ഡാറ്റ അല്ലെങ്കില്‍ െ്രെപസ് പ്ലാനില്‍ 50 രൂപ ഇളവ് ലഭിക്കും. ഇതോടെ മൊബൈല്‍ ഇന്റര്‍നെറ്റ് വിപണിയിലെ ഏറ്റവും കുറഞ്ഞ പ്രതിമാസ 149 രൂപ ഡാറ്റാ താരിഫ് ജിയോയുടെതാകും. പുതിയ ന്യൂ ഇയര്‍ 2018 ഓഫറുകള്‍ ജനുവരി ഒമ്പത് ചൊവാഴ്ച മുതല്‍ നിലവില്‍ വരും.

ഹാപ്പി ന്യൂ ഇയര്‍ 2018 ഓഫര്‍ പ്രകാരം ഇനി മുതല്‍ ജിയോയുടെ നിലവിലുള്ള സവിശേഷ ഓഫര്‍ ആയ 399 രൂപ പ്ലാനിന്മേല്‍ 20 ശതമാനം അധികം ഡാറ്റ, രണ്ടാഴ്ചത്തെ അധിക സമയപരിധി എന്നീ ആനുകൂല്യങ്ങളും ലഭിക്കും. ഇതോടെ 399 രൂപ പ്ലാനിന്റെ സമയ പരിധി 70 ല്‍ നിന്നും 84 ദിവസമായി ഉയര്‍ത്തി. ഉയര്‍ന്ന തോതില്‍ ഡാറ്റാ ഉപയോഗിക്കുന്ന ജിയോ ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഓഫറും ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ജി ബിക്കു നാല് രൂപ എന്ന വിപണിയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ പ്രതിദിനം ഒന്നര ജി ബി ഡാറ്റാ പാക്കാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്.

2018 ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഓഫറുകള്‍ പ്രഖ്യാപിക്കപ്പെടുമെന്നും കമ്പനി അറിയിക്കുന്നു. ഉപഭോക്താക്കള്‍ക്കായി തങ്ങള്‍ നടത്തുന്ന ആനുകൂല്യ പ്രഖ്യാപനങ്ങളുടെ ആദ്യപടിയാണ് ഹാപ്പി ന്യൂ ഇയര്‍ 2018 ഓഫര്‍ എന്ന് ജിയോ അധികൃതര്‍ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍