TopTop
Begin typing your search above and press return to search.

തിരുവനന്തപുരം-കാസര്‍കോട് സമാന്തര റെയില്‍പാത ഈ വര്‍ഷം നിര്‍മാണം ആരംഭിക്കും ; ധനമന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം-കാസര്‍കോട് സമാന്തര റെയില്‍പാത ഈ വര്‍ഷം നിര്‍മാണം ആരംഭിക്കും ; ധനമന്ത്രി തോമസ് ഐസക്ക്
തിരുവനന്തപുരം-കാസര്‍കോട് സമാന്തര റെയില്‍പാത ഈ വര്‍ഷം നിര്‍മാണം ആരംഭിക്കുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി തോമസ് ഐസക്ക് അറിച്ചു. കേന്ദ്ര സംസ്ഥാന പങ്കാളിത്തത്തോടെ കെ.ആര്‍.ഡി.സി നിര്‍മിക്കുന്ന പാത പൂര്‍ത്തിയായാല്‍ നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം-കാസര്‍കോട് യാത്ര സാധ്യമാകും, 515 കിലോമീറ്റര്‍ പാതയ്ക്ക് 55,000 കോടിയാണ് ചെലവ് വരികയെന്നും തോമസ് ഐസക്ക് പറഞ്ഞു.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ബജറ്റ് അവതരണത്തിന് മുന്‍പ് തന്നെ മന്ത്രി പറഞ്ഞിരുന്നു.ഈ ബജറ്റ് ഈ സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റും തോമസ് ഐസക്കിന്റെ പത്താമത്തെ ബജറ്റ് അവതരണവുമാണ് .

Next Story

Related Stories