വിപണി/സാമ്പത്തികം

മാക്‌സ് കിഡ്‌സ് ഫെസ്റ്റിവല്‍; നിങ്ങളുടെ കുട്ടികളാകട്ടെ സൂപ്പര്‍ സ്റ്റാര്‍

Print Friendly, PDF & Email

രജിസ്‌ട്രേഷന്‍ സൗജന്യമാണ്. കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് ഓഡീഷനുകള്‍

A A A

Print Friendly, PDF & Email

രാജ്യത്തെ കുട്ടി മിടുക്കന്‍മാരെയും മിടുക്കികളെയും കണ്ടെത്താന്‍ റീടെയില്‍ വസ്ത്ര വ്യാപാര രംഗത്തെ പ്രമുഖരായ മാക്‌സ്. ഡിസ്‌നിയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന കിഡ്‌സ് ഫെസ്റ്റിവലിലൂടെയാണ് കുട്ടികളിലെ സ്റ്റാറുകളെ മാക്‌സ് കണ്ടെത്തുന്നത്. രണ്ടു മുതല്‍ പത്തു വയസു വരെയുള്ള കുട്ടികള്‍ക്കായി ചിത്രരചന, നൃത്തം, ആലാപനം എന്നീ മൂന്നു ഇനങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ മാസം 17 നകം മാക്‌സ് സ്‌റ്റോറുകള്‍ സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യുകയോ, 9745748274 എന്ന നമ്പറില്‍ വിളിച്ചോ ഓഡീഷനില്‍ പങ്കെടുക്കാന്‍ രജിസ്‌ട്രേഷന്‍ നടത്താം.

മാക്‌സിന്റെ ഓണ്‍ലൈന്‍ വെബ്‌സൈറ്റായ www.maxkidsfestival.com വഴിയും രജിസ്‌ട്രേഷന്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് ഓഡീഷനുകള്‍. രണ്ടു മുതല്‍ നാല് വയസുകാര്‍ക്കും അഞ്ചു മുതല്‍ പത്ത് വയസുകാര്‍ക്കും പ്രത്യേകമായാണ് മത്സരങ്ങള്‍ നടക്കുന്നത്. 19 ന് കൊച്ചി മരടിലെ ന്യൂക്ലിയസ് മാളിലും 26 ന് തിരുവന്തപുരത്ത് മാള്‍ ഓഫ് ട്രാവന്‍കൂറിലും ഓഡീഷനുകള്‍ നടക്കും. 27 നാണ് ഗ്രാന്‍ഡ് ഫിനാലെ. കുട്ടികളുടെ സകൂള്‍ അവധിക്കാലത്ത് മാക്‌സിന്റെ നേതൃത്വത്തില്‍ നടക്കുന്ന എട്ടാമത് സീസണ്‍ കിഡ്‌സ് ഫെസ്റ്റിവലാണിത്. വിജയികള്‍ക്ക് മാക്‌സിന്റെ ഗിഫ്റ്റ് വൗച്ചറുകള്‍ അടങ്ങുന്ന സമ്മാനങ്ങളാണ് നല്‍കുന്നത്. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച പ്രമുഖരായിരിക്കും കിഡ്‌സ് ഫെസ്റ്റിവലിലെ വിധികര്‍ത്താക്കള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍