വിപണി/സാമ്പത്തികം

മുകേഷ് അംബാനിയുടെ മകള്‍ ഇഷയും ആനന്ദ് പിരാമലും ഒന്നിക്കുന്നു

ആകാശിന്റെ വിവാഹം നടക്കുക ഡിസംബർ മാസത്തിലാണ്. ഇതേ മാസത്തിൽ തന്നെ ഇഷയുടെയും വിവാഹം നടക്കാനിടയുണ്ട്.

മുകേഷ് അംബാനിയുടെ മകൾ ഇഷയും ആനന്ദ് പിരാമലും തമ്മിലുള്ള വിവാഹം ഈ വർഷം അവസാനത്തോടെ നടക്കും. പിരാമൽ ഗ്രൂപ്പിന്റെ ഏക്സിക്യു്ടീവ് ഡയറക്ടറാണ് ആനന്ദ് പിരാമൽ. ഗ്രൂപ്പ് ചെയർമാനായ അജയ് പിരാമലിന്റെ മകൻ.

ഇരുകടുംബങ്ങളും തമ്മിൽ നാലു പതിറ്റാണ്ടോളം നീണ്ട സൗഹൃദമുണ്ട്. ഇഷയും ആനന്ദും ചെറുപ്പം മുതലേ പരസ്പരം അറിയുന്നവരാണ്.

ഏപ്രിൽ മാസത്തിൽ ഇഷയുടെ ഇരട്ടസഹോദരനായ ആകാശ് അംബാനിയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. റോസി ബ്ലൂ ഡയമണ്ട്സിന്റെ പ്രമോട്ടറായ റസ്സൽ മേത്തയുടെ മകളുമായാണ് ആകാശിന്റെ വിവാഹനിശ്ചയം നടന്നത്.

ആകാശിന്റെ വിവാഹം നടക്കുക ഡിസംബർ മാസത്തിലാണ്. ഇതേ മാസത്തിൽ തന്നെ ഇഷയുടെയും വിവാഹം നടക്കാനിടയുണ്ട്.

ഇഷയാണ് മക്കളിൽ മൂത്തയാൾ എന്നതിനാൽ ആദ്യവിവാഹം ഇഷയുടേതായിരിക്കും. 26 വയസ്സാണ് ഇഷയ്ക്ക് വിവാഹത്തീയതികൾ ഇതുവരെ നിശ്ചയിച്ചിട്ടില്ല എന്നാണറിയുന്നത്.

പിരമാൽ സ്വാസ്ഥ്യ എന്ന പേരിൽ ഒരു ഗ്രാമീണ ആരോഗ്യപരിപാലന സംരംഭം നടത്തുന്നുണ്ട് ആനന്ദ് പിരമാൽ ഇപ്പോൾ. ദിവസവും 40,000 രോഗികൾക്ക് ആരോഗ്യ സേവനങ്ങളെത്തിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍