എസ്ബിഐയെ കുറിച്ചുള്ള പരാതികളും, പ്രശ്നങ്ങളും തുടരുക തന്നെയാണ്. എസ്ബിഐയുടെ പുതിയ നിയമം ഏറെ കൗതുകകരമാണ്. ഭാര്യയുടെ ഡെബിറ്റ് കാർഡ് ഭർത്താവിന് യൂസ് ചെയ്യാൻ പറ്റില്ല. ദുരന്തം അവടെ അവസാനിക്കുന്നില്ല. ഈ വാദം കോടതി അംഗീകരിക്കുക കൂടി ചെയ്തിരിക്കുന്നു.
ബംഗളൂരുവിൽ ആണ് കേസിനാസ്പദം ആയ സംഭവം നടന്നിരിക്കുന്നത്. 2013 നവംബർ 14നു രാജേഷ് കുമാർ എന്നയാൾ പ്രസവിച്ച് കിടക്കുന്ന ഭാര്യയുടെ എ ടി എം കാർഡ് ഉപയോഗിച്ച് അവരുടെ സമ്മതത്തോടെ 25000 രൂപ പിൻവലിക്കാൻ ശ്രമിക്കുന്നു. 25000 രൂപ കിട്ടിയില്ലെന്ന് മാത്രമല്ല പണം അക്കൗണ്ടിൽ നിന്നും കൃത്യമായി കുറയ്ക്കുകയും ചെയ്തു. ഉടനെ തന്നെ ബാങ്കിന്റെ കാള് സെന്ററിൽ ബന്ധപ്പെട്ടപ്പോൾ മെഷീൻ എറർ ആണ് പണം തിരിച്ചു അക്കൗണ്ടിൽ കയറും എന്ന് ഉറപ്പും കൊടുത്തു. ദിവസങ്ങൾക്കു ശേഷം പണം ഇനിയും അക്കൗണ്ടിൽ വരാത്തത് കൊണ്ട് ബ്രാഞ്ചിൽ നേരിട്ടത് പരാതിപ്പെട്ടപ്പോൾ ഞങ്ങളുടെ മെഷീൻ ശരിയാണെന്നും പണം പിൻവലിക്കപ്പെട്ടിട്ടുണ്ടെന്നും ബാങ്കിന്റെ വിശദീകരണം.
രാജേഷും ഭാര്യ വന്ദനയും വിട്ടു കൊടുക്കാൻ തയ്യാറായിരുന്നില്ല വിവരാവകാശ നിയമപ്രകാരം സി സി ടി വി ഫൂട്ടേജും പ്രസ്തുത എ ടി എമ്മിലെ പണമിടപാടുകളും പരിശോധിക്കപ്പെട്ടപ്പോൾ 25000 രൂപ ആ ദിവസം പിൻവലിക്കപ്പെട്ടില്ല എന്ന് തെളിഞ്ഞു.
കേസ് കോടതിയിൽ എത്തി, പക്ഷേ ബാങ്ക് അപ്പോൾ മറ്റൊരു വിചിത്ര വാദവുമായി രംഗത്തെത്തി. നിയമപ്രകാരം ഭാര്യയുടെ എ ടി എം ഭർത്താവിന് ഉപയോഗിക്കാനാകില്ല അതുകൊണ്ട് പണം തിരിച്ച് നൽകാനാകില്ല എന്ന്. ബാങ്കിന്റെ വാദം കോടതിയും അംഗീകരിച്ചു. ഉപഭോക്തൃ കോടതി ആണെന്ന് ഓർക്കണം!
വന്ദന ഒപ്പിട്ട ഒരു ചെക്ക് ഉപയോഗിച്ച് പണം പിൻവലിക്കാം എന്നിരിക്കെ എന്തിനാണ് എ ടി എമ്മിന്റെ രഹസ്യ നമ്പർ കൈ മാറിയത് എന്ന് ചോദിച്ചു കൊണ്ടാണ് കോടതി കേസ് തള്ളിയത്.
http://www.azhimukham.com/newswrap-sbi-lootes-poor-people/
http://www.azhimukham.com/offbeat-sbi-is-going-to-stop-free-atm-services/