വിപണി/സാമ്പത്തികം

സ്ത്രീ പങ്കാളിത്തമാണ് ഇസാഫിന്‍റെ വിജയം: മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്

Print Friendly, PDF & Email

കുട്ടികളിലെ സാമ്പത്തിക നിക്ഷേപം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ബാല ജ്യോതി സ്കീമും ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് പുറത്തിറക്കി

A A A

Print Friendly, PDF & Email

എല്ലാ മേഖലകളിലും സ്ത്രീകള്‍ക്ക് തുല്യ പങ്കാളിത്തം എന്ന വലിയ സന്ദേശമാണ് ഇസാഫ് നല്കുന്നത് എന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്‍റെ വനിതാദിനാഘോഷ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റുള്ളവരുടെ പ്രശനങ്ങളെയും കുറവുകളെയും മനസിലാക്കിയുള്ള പ്രവര്‍ത്തനമാണ് സമൂഹ മനസാക്ഷിയില്‍ ഇസാഫിന് വലിയ സ്ഥാനം നേടി കൊടുത്തത്. 26 വര്‍ഷത്തോളമായി 50 ശതമാനത്തിലധികം സ്ത്രീകളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിച്ചുവരുന്ന ഇസാഫിന്‍റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എം.ഡി.യും സി.ഇ.ഒ യുമായ കെ.പോള്‍ തോമസ് ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ച ചടങ്ങില്‍ ഇസാഫ് കോ-ഓപ്പറേറ്റീവ് ചെയര്‍മാന്‍ മെറീന പോള്‍ അദ്ധ്യക്ഷയായിയിരുന്നു. സാമൂഹിക പ്രവര്‍ത്തകയും സാമ്പത്തിക വിദഗദ്ധയുമായ നീന നായര്‍ വനിതാദിന പ്രഭാഷണം നടത്തി. വനിതാദിനാഘോഷത്തോടൊപ്പം കുട്ടികളിലെ സാമ്പത്തിക നിക്ഷേപം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ബാല ജ്യോതി സ്കീമും ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് പുറത്തിറക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍