വിപണി/സാമ്പത്തികം

കിട്ടാക്കടം പെരുപ്പിച്ച് കാട്ടുന്നത് ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിനായി: പ്രഭാത് പട്‌നായിക്

ബാങ്കുകളെ കൊള്ളയടിച്ച കോര്‍പ്പറേറ്റുകള്‍ തന്നെ ബാങ്കുകള്‍ ഏറ്റെടുക്കുന്നതിലേക്കാണ് ഇതെത്തിക്കുന്നത്

തിരുവനന്തപുരം: കിട്ടാക്കടം പെരുപ്പിച്ചുകാട്ടി ബാങ്കിങ് മേഖലയെ സ്വകാര്യവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ പ്രഭാത് പട്നായിക്. ധനമേഖല സ്വാതന്ത്ര്യ സംരക്ഷണ പ്രസ്ഥാനം തലസ്ഥാനത്ത് സംഘടിപ്പിച്ച ശില്‍പശാലയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

രാജ്യത്തെ ബാങ്കുകള്‍ക്കാകെ കിട്ടാക്കടമായുള്ളത് എട്ട് ലക്ഷം കോടി രൂപയാണ്. ഇത് ബാങ്കുകളെ സംബന്ധിച്ച് നിസ്സാരമാണ്. ബാങ്കുകളുടെ സാമൂഹ്യപ്രതിബദ്ധത മുന്‍നിര്‍ത്തിയും നിക്ഷേപകരുടെ സംരക്ഷണത്തിനും അഴിമതി ബാധിച്ച സര്‍ക്കാരുകള്‍ ബാങ്കിങ് രംഗത്തെ അട്ടിമറിക്കാതിരിക്കുന്നതിനുമാണ് ബാങ്ക് ദേശസാല്‍കരണം കൊണ്ടുവന്നത്. പക്ഷേ ഇവയെല്ലാം അട്ടിമറിക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍. കിട്ടാക്കടത്തെ പെരുപ്പിച്ചു കാണിച്ച് പ്രതിസന്ധിയെന്നു പറഞ്ഞ് ബാങ്കിങ് മേഖലയുടെ സ്വകാര്യവല്‍കരണമാണ് ലക്ഷ്യമിടുന്നത്. ബാങ്കുകളെ കൊള്ളയടിച്ച കോര്‍പ്പറേറ്റുകള്‍ തന്നെ ബാങ്കുകള്‍ ഏറ്റെടുക്കുന്നതിലേക്കാണ് ഇതെത്തിക്കുന്നത്. അമേരിക്കയിലേയും ലാറ്റിനമേരിക്കയിലേയും ബാങ്കുകള്‍ക്ക് ഇതിനെക്കാള്‍ വലിയ അളവില്‍ കിട്ടാക്കടമുണ്ടെങ്കിലും ഒരു പ്രശ്നവും ഉണ്ടാകുന്നില്ല.

രാജ്യത്ത് ബാങ്കുകള്‍ക്ക് ലഭിക്കാനുള്ള കിട്ടാക്കടത്തില്‍ 75 ശതമാനവും കോര്‍പ്പറേറ്റുകളുടെ വകയാണ്. 25 ശതമാനം മാത്രമാണ് കാര്‍ഷിക മേഖലയുടേതായുള്ളത്. കാര്‍ഷിക കടം എഴുതിത്തള്ളേണ്ടത് ആ മേഖലയുടെ നിലനില്‍പ്പിനും കര്‍ഷക ആത്മഹത്യകള്‍ ഒഴിവാക്കുന്നതിനും ആവശ്യമാണ്. മോഡി സര്‍ക്കാര്‍ അധികാരത്തിലേറി ഇതുവരെ കാര്‍ഷിക മേഖലയ്ക്ക് സാമ്പത്തികമായി ഒരു ഗുണവുമുണ്ടായില്ലെന്നും പട്നായിക് കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍