ന്യൂസ് അപ്ഡേറ്റ്സ്

രാജസ്ഥാനില്‍ മൂന്ന് സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നില്‍; ബംഗാളില്‍ സിപിഎം മൂന്നാം സ്ഥാനത്ത്‌

ബംഗാളില്‍ നവാപാര നിയമസഭ മണ്ഡലത്തിലും ഉലുബേറിയ ലോക്സഭ മണ്ഡലത്തിലും തൃണമൂല്‍ കോണ്‍ഗ്രസ് മുന്നിലാണ്. രണ്ടിടങ്ങളിലും സിപിഎമ്മിനെ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളി ബിജെപി രണ്ടാം സ്ഥാനം നേടി.

രാജസ്ഥാനില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലും ഒരു നിയമസഭ മണ്ഡലത്തിലും കോണ്‍ഗ്രസ് വിജയത്തിലേക്ക്. ആള്‍വാര്‍, അജ്മീര്‍ ലോക്സഭ മണ്ഡലങ്ങളിലും മണ്ഡല്‍ഗഡ് നിയമസഭ മണ്ഡലങ്ങളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ബംഗാളില്‍ നവാപാര നിയമസഭ മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 63,000ല്‍ പരം വോട്ടിന് ജയിച്ചു. കോണ്‍ഗ്രസിന്‍റെ സിറ്റിംഗ് സീറ്റ് ആണ് തൃണമൂല്‍ പിടിച്ചെടുത്തത്. ഉലുബേറിയ ലോക്സഭ മണ്ഡലത്തിലും തൃണമൂല്‍ കോണ്‍ഗ്രസ് മുന്നിലാണ്. രണ്ടിടങ്ങളിലും സിപിഎമ്മിനെ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളി ബിജെപി രണ്ടാം സ്ഥാനം നേടി.

ഇടതിനും വലതിനും ഇടയില്‍ ഇടമില്ലാതാവുകയാണോ ത്രിപുരയിലെ കോണ്‍ഗ്രസിന്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍